ലാലലാല...ലലലല......ലാലലാല...ലലലല......
കൂനാംകുട്ടിയെ ചക്കരക്കുട്ടിയെ വേണോ ?
ഏത് കുളത്തിൽ കിടന്നത് ?
പൊന്നുതമ്പുരാനും പൊന്നുതമ്പുരാട്ടിയും
പൊന്നിട്ട കുളത്തിൽ കിടന്നത്
ങഹാ കൊണ്ടു വാ കൊണ്ടു വാ കൊണ്ടു വാ
ആ തങ്കക്കുടത്തിനെ കൊണ്ടു വാ
പൊന്നിട്ട കുളത്തിൽ കിടന്നതാണെങ്കിൽ
പൊന്നും വില മതിപ്പു വില...
(പൊന്നിട്ട കുളത്തിൽ......)
ആയിരം ഉമ്മകൾ രൊക്കം തരാം
ആയിരം അമ്മയ്ക്കു വേറേ തരാം....
(ആയിരം ഉമ്മകൾ....)
കൂനാംകുട്ടിയെ ചക്കരക്കുട്ടിയെ വേണോ ?
ഏത് കുളത്തിൽ കിടന്നത് ?
കുളിക്കാത്ത കുറവനും കുളിക്കാത്ത കുറത്തിയും
ചെളി വാരും കുളത്തിൽ കിടന്നത്
അയ്യേ കൊണ്ടു പോ കൊണ്ടു പോ കൊണ്ടു പോ
ആ കൂനിക്കുരുന്നിനെ കൊണ്ടു പോ
ആ കൂനിക്കുരുന്നിനെ കൊണ്ടു പോ...
ലലലല...ലാലാലലാ....ലലലല.....
ആർക്കും വേണ്ടെങ്കിൽ കച്ചോടം നിർത്താം
അമ്മയ്ക്കു തൻകുഞ്ഞ് പൊൻകുഞ്ഞല്ലോ....
(ആർക്കും വേണ്ടെങ്കിൽ....)
അകാശംപോലുമേ വിലയാവില്ല
ആ ദൈവവിധി തന്ന നിധിയാണല്ലോ
അമ്മയ്ക്കൊരുമ്മ അച്ഛനൊരുമ്മ
വല്യേച്ചിക്കുമ്മ കൊച്ചേച്ചിക്കുമ്മ
(അമ്മയ്ക്കൊരുമ്മ.....)
കൂനാംകുട്ടി ചക്കരക്കുട്ടി നിനക്കൊരുമ്മ