Koohu kunyanyau

കൂഹു കുഞ്ഞു
Year
Language

കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ

കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ
ആടികാറ്റില്‍ മര്‍മ്മരം ഈറന്‍ചുണ്ടില്‍ കുങ്കുമം
ആരോടും മിണ്ടല്ലേ

കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ

താരാട്ടിന്റെ തിങ്കള്‍ പാട്ടും താഴമ്പന്റെ കയ്യും മെയ്യും
താരുണ്യം പുല്‍കുമ്പോള്‍ താമര മഞ്ചം
(താരാട്ടിന്റെ )
ആലോലം പുഴയൊഴുകും ഏഴേഴാം കടലോളം
ആകാശത്തേന്‍കിണ്ണം നീ

(കൂഹു കുഞ്ഞു )
കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ

പാലൂറുന്ന നെല്ലിന്‍പൂവും നീരാടുന്ന കന്നിനിലാവും
രോമാഞ്ചം കൊള്ളുമ്പോള്‍ കുയിലിനു നാണം
(പാലൂറുന്ന )
ആരീരം പുതുമഴയില്‍ ആത്മാവിന്‍ മണിയറയില്‍
ആദ്യത്തെ പൂക്കാലം നീ

(കൂഹു കുഞ്ഞു )
കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ

kūhu kuññu pāppātti kūḍaṟiññuvo
kāgā kaḽḽi kākkotti kāḍuṇarnnuvo

kūhu kuññu pāppātti kūḍaṟiññuvo
kāgā kaḽḽi kākkotti kāḍuṇarnnuvo
āḍigāṭril marmmaraṁ īṟancuṇḍil kuṅgumaṁ
āroḍuṁ miṇḍalle

kūhu kuññu pāppātti kūḍaṟiññuvo
kāgā kaḽḽi kākkotti kāḍuṇarnnuvo

tārāṭṭinṟĕ tiṅgaḽ pāṭṭuṁ tāḻambanṟĕ kayyuṁ mĕyyuṁ
tāruṇyaṁ pulgumboḽ tāmara mañjaṁ
(tārāṭṭinṟĕ )
ālolaṁ puḻayŏḻuguṁ eḻeḻāṁ kaḍaloḽaṁ
āgāśattenkiṇṇaṁ nī

(kūhu kuññu )
kūhu kuññu pāppātti kūḍaṟiññuvo
kāgā kaḽḽi kākkotti kāḍuṇarnnuvo

pālūṟunna nĕllinpūvuṁ nīrāḍunna kanninilāvuṁ
romāñjaṁ kŏḽḽumboḽ kuyilinu nāṇaṁ
(pālūṟunna )
ārīraṁ pudumaḻayil ātmāvin maṇiyaṟayil
ādyattĕ pūkkālaṁ nī

(kūhu kuññu )
kūhu kuññu pāppātti kūḍaṟiññuvo
kāgā kaḽḽi kākkotti kāḍuṇarnnuvo