Kooduvediyum dehi agalum

കൂടുവെടിയും ദേഹി അകലും
Year
Language

കൂടു വെടിയും ദേഹി അകലും
കൂടാരവാസി ഉറങ്ങും
മനുഷ്യാ നീ വെറും മണ്ണല്ലോ
മരണം നിന്നുടെ നിഴലല്ലോ
ഊഴിയില്‍ നിന്നു മെനഞ്ഞു
ഊഴിയില്‍ തന്നെ അടിഞ്ഞു
മനുഷ്യാ നീ വെറും മണ്ണല്ലോ

വിടര്‍ന്ന മലരുകള്‍ പൊഴിയുന്നു
തെളിഞ്ഞ പകലുകള്‍ ഇരുളുന്നു
കഴിഞ്ഞ കഥയുടെ ചുരുളും നോക്കി
കാലം കണ്ണീര്‍ വീഴ്ത്തുന്നു
മുന്‍പേ വന്നവര്‍ പിന്നില്‍ ആകും
പിന്‍പേ വന്നവര്‍ മുന്നില്‍ ആകും
(കൂടു വെടിയും )

കിളുന്നു ശിശുവിന്‍ ചിരികണ്ടു
വരുന്നു പുലരികള്‍ വിരി മാറ്റി
അനാദി വിധിയുടെ മറവില്‍ നിന്നും
വീണ്ടും ഗോളം തിരിയുന്നു
മുന്‍പേ വന്നവര്‍ പിന്നില്‍ ആകും
പിന്‍പേ വന്നവര്‍ മുന്നില്‍ ആകും
(കൂടു വെടിയും )

kūḍu vĕḍiyuṁ dehi agaluṁ
kūḍāravāsi uṟaṅṅuṁ
manuṣyā nī vĕṟuṁ maṇṇallo
maraṇaṁ ninnuḍĕ niḻalallo
ūḻiyil ninnu mĕnaññu
ūḻiyil tannĕ aḍiññu
manuṣyā nī vĕṟuṁ maṇṇallo

viḍarnna malarugaḽ pŏḻiyunnu
tĕḽiñña pagalugaḽ iruḽunnu
kaḻiñña kathayuḍĕ suruḽuṁ nokki
kālaṁ kaṇṇīr vīḻttunnu
munpe vannavar pinnil āguṁ
pinpe vannavar munnil āguṁ
(kūḍu vĕḍiyuṁ )

kiḽunnu śiśuvin sirigaṇḍu
varunnu pularigaḽ viri māṭri
anādi vidhiyuḍĕ maṟavil ninnuṁ
vīṇḍuṁ goḽaṁ tiriyunnu
munpe vannavar pinnil āguṁ
pinpe vannavar munnil āguṁ
(kūḍu vĕḍiyuṁ )