Koodappiṟappe nee

കൂടപ്പിറപ്പേ നീ
Year
Language

കൂടപ്പിറപ്പേ നീയീ കൂടുവിട്ടോ
കരയുവാനെന്നെ തനിയേ വിട്ടോ
കൂടപ്പിറപ്പേ നീയീ കൂടുവിട്ടോ

ഒരു ഞെട്ടില്‍ വിരിഞ്ഞ പൊന്‍പൂവുകള്‍ നാം
ഒരുമിച്ചു വളര്‍ന്ന പൂമ്പാറ്റകള്‍ നാം
ഒരു ഞെട്ടില്‍ വിരിഞ്ഞ പൊന്‍പൂവുകള്‍ നാം
ഒരുമിച്ചു വളര്‍ന്ന പൂമ്പാറ്റകള്‍ നാം
ഒരുമാത്ര പിരിഞ്ഞാല്‍ കരള്‍ പൊട്ടുമെന്നെ നീ
കണ്ണീര്‍ക്കടലിതില്‍ തള്ളിയിട്ടോ
കണ്ണീര്‍ക്കടലിതില്‍ തള്ളിയിട്ടോ (കൂടപ്പിറപ്പേ)

കാനനച്ചോലകളില്‍ ഗാനം നിലച്ചുപോയ്
കാക്കക്കുരുവികളും മൌനം ഭജിച്ചുപോയ്
കാടിന്റെ കരള്‍ പോലും നൊന്തു മരച്ചുപോയ്
പോയതെന്തെന്നോടു നീ പിണങ്ങിയിട്ടോ
പോയതെന്തെന്നോടു നീ പിണങ്ങിയിട്ടോ (കൂടപ്പിറപ്പേ)

kūḍappiṟappe nīyī kūḍuviṭṭo
karayuvānĕnnĕ taniye viṭṭo
kūḍappiṟappe nīyī kūḍuviṭṭo

ŏru ñĕṭṭil viriñña pŏnpūvugaḽ nāṁ
ŏrumiccu vaḽarnna pūmbāṭragaḽ nāṁ
ŏru ñĕṭṭil viriñña pŏnpūvugaḽ nāṁ
ŏrumiccu vaḽarnna pūmbāṭragaḽ nāṁ
ŏrumātra piriññāl karaḽ pŏṭṭumĕnnĕ nī
kaṇṇīrkkaḍalidil taḽḽiyiṭṭo
kaṇṇīrkkaḍalidil taḽḽiyiṭṭo (kūḍappiṟappe)

kānanaccolagaḽil gānaṁ nilaccuboy
kākkakkuruvigaḽuṁ maൌnaṁ bhajiccuboy
kāḍinṟĕ karaḽ poluṁ nŏndu maraccuboy
poyadĕndĕnnoḍu nī piṇaṅṅiyiṭṭo
poyadĕndĕnnoḍu nī piṇaṅṅiyiṭṭo (kūḍappiṟappe)