Konyajum silange

കൊഞ്ചും ചിലങ്കേ
Work
Year
Language

കൊഞ്ചും ചിലങ്കേ
പൊന്നിന്‍ ചിലങ്കേ
ഉതിര്‍ന്നൂ മന്മഥഗാനം
വിടര്‍ന്നൂ മാനസസൂനം
സഖീ വാ....
സഖി വാ.. കുളിര്‍കൊണ്ടുവാ
കൊണ്ടുവാ കൊണ്ടു വാ...
(കൊഞ്ചും...)

കാത്തിരുന്നു ഞാന്‍ വലഞ്ഞു
കണ്ണനെങ്ങു പോയി സഖീ..
ഹാ.. കണ്ണനെങ്ങു പോയി സഖീ..
രാഗരസലോലനവന്‍
രാധയെന്നെ കൈവെടിഞ്ഞോ?
ഹാ.. രാധ നിന്നെ കൈവെടിഞ്ഞോ?
രാധ നിന്നെ കൈവെടിഞ്ഞോ?
വന്നു രാധേ നിന്റെ കണ്ണന്‍
വല്ലവീ നീ വിളിച്ചാല്‍
ഹാ....ഹാ....ഹാ....
വല്ലവീ നീ വിളിച്ചാല്‍
ഹാ....ഹാ....ഹാ....
വല്ലവീ നീ വിളിച്ചാല്‍
വന്നിടാത്ത കണ്ണനുണ്ടോ
നീലമുകില്‍ ഞാന്‍ അതില്‍ നീ
ചാഞ്ചാടും മിന്നല്‍ക്കൊടി
(കൊഞ്ചും...)

നിന്‍ ഹാസമോ പൂമാസമോ
ലാവണ്യമേന്തിനിന്നൂ?
നിന്‍ നേത്രമോ തേന്‍പാത്രമോ
ശൃംഗാരമേന്തി വന്നൂ?
പൊന്‍വല്ലിയോ നിന്‍ ചില്ലിയോ
പൂങ്കാറ്റിലാടിനിന്നൂ?
വിണ്‍പുഷ്പമോ വെണ്‍ശില്‍പ്പമോ
നിന്‍ മേനിയാരു തന്നൂ?
സ്വര്‍ഗ്ഗലോകവാതില്‍
നീ തുറന്നു രാവിതില്‍
(കൊഞ്ചും...)

kŏñjuṁ silaṅge
pŏnnin silaṅge
udirnnū manmathagānaṁ
viḍarnnū mānasasūnaṁ
sakhī vā....
sakhi vā.. kuḽirgŏṇḍuvā
kŏṇḍuvā kŏṇḍu vā...
(kŏñjuṁ...)

kāttirunnu ñān valaññu
kaṇṇanĕṅṅu poyi sakhī..
hā.. kaṇṇanĕṅṅu poyi sakhī..
rāgarasalolanavan
rādhayĕnnĕ kaivĕḍiñño?
hā.. rādha ninnĕ kaivĕḍiñño?
rādha ninnĕ kaivĕḍiñño?
vannu rādhe ninṟĕ kaṇṇan
vallavī nī viḽiccāl
hā....hā....hā....
vallavī nī viḽiccāl
hā....hā....hā....
vallavī nī viḽiccāl
vanniḍātta kaṇṇanuṇḍo
nīlamugil ñān adil nī
sāñjāḍuṁ minnalkkŏḍi
(kŏñjuṁ...)

nin hāsamo pūmāsamo
lāvaṇyamendininnū?
nin netramo tenpātramo
śṛṁgāramendi vannū?
pŏnvalliyo nin silliyo
pūṅgāṭrilāḍininnū?
viṇbuṣpamo vĕṇśilppamo
nin meniyāru tannū?
svarggalogavādil
nī tuṟannu rāvidil
(kŏñjuṁ...)