Konyajum mani

കൊഞ്ചും മണി
Year
Language

കൊഞ്ചും മണിമുത്തേ തങ്കനിലാ തത്തേ
നിന്നിൽ എന്നെ എന്നിൽ നിന്നെ കാണാൻ
എന്നും നിന്റെ മന്ദസ്മേരം കാണാൻ
ഓടി മുന്നിൽ വാ നീ ഒന്നേ ഒന്നു താ നീ
(കൊഞ്ചും മണിമുത്തേ...)

തപ്പും കൊട്ടി തുള്ളി വന്നാൽ മുത്തം നൽകാം ഞാൻ
പൊത്തു വയ്ക്കും കെട്ടിപ്പിടിക്കാം നൃത്തമാടിക്കാം
പിടിവാശിയെടുക്കാതെ മേലാടകൾ ഉലയ്ക്കാതെ (2)
ഇതളുകൾ വിരിച്ചിടും തളിരുടൽ തടവുകിൽ ഇക്കിളി കൊള്ളും നീ
കുടുകുടെ ചിരിപ്പിച്ച് കുളിർ കൊണ്ടു പൊതിയുകിൽ നവരത്നം കിലുക്കും നീ
(കൊഞ്ചും മണിമുത്തേ...)

കിളിച്ചുണ്ടിൻ മാവിൻ ഇനിയ്ക്കുന്ന മാമ്പഴം
കാത്തു കരുതാം ഞാൻ
കണ്ണും പൊത്തി കൈയ്യും നീട്ടി ഓടി വന്നാട്ടെ
ഇരുന്നങ്ങു നുണഞ്ഞാട്ടെ നീ രസലയമറിഞ്ഞാട്ടെ (2)
കവിളിണ തഴുകിടെ കൈവിരൽ തരിക്കുന്നു അരികത്തു വന്നാട്ടെ
മുള പൊട്ടി വിടരുന്ന കനവുകൾ ചുരത്തുന്ന മധുവൊളി നിറച്ചാട്ടെ
(കൊഞ്ചും മണിമുത്തേ...)

kŏñjuṁ maṇimutte taṅganilā tatte
ninnil ĕnnĕ ĕnnil ninnĕ kāṇān
ĕnnuṁ ninṟĕ mandasmeraṁ kāṇān
oḍi munnil vā nī ŏnne ŏnnu tā nī
(kŏñjuṁ maṇimutte...)

tappuṁ kŏṭṭi tuḽḽi vannāl muttaṁ nalgāṁ ñān
pŏttu vaykkuṁ kĕṭṭippiḍikkāṁ nṛttamāḍikkāṁ
piḍivāśiyĕḍukkādĕ melāḍagaḽ ulaykkādĕ (2)
idaḽugaḽ viricciḍuṁ taḽiruḍal taḍavugil ikkiḽi kŏḽḽuṁ nī
kuḍuguḍĕ sirippicc kuḽir kŏṇḍu pŏdiyugil navaratnaṁ kilukkuṁ nī
(kŏñjuṁ maṇimutte...)

kiḽiccuṇḍin māvin iniykkunna māmbaḻaṁ
kāttu karudāṁ ñān
kaṇṇuṁ pŏtti kaiyyuṁ nīṭṭi oḍi vannāṭṭĕ
irunnaṅṅu nuṇaññāṭṭĕ nī rasalayamaṟiññāṭṭĕ (2)
kaviḽiṇa taḻugiḍĕ kaiviral tarikkunnu arigattu vannāṭṭĕ
muḽa pŏṭṭi viḍarunna kanavugaḽ surattunna madhuvŏḽi niṟaccāṭṭĕ
(kŏñjuṁ maṇimutte...)