Kombil kilukkum ketti

കൊമ്പിൽ കിലുക്കും കെട്ടി
Work
Year
Language

കൊമ്പിൽക്കിലുക്കും കെട്ടി
പുള്ളരിങ്ങാ പന്തുരുട്ടി
ലാടംവെച്ച കുഞ്ഞിക്കുളമ്പടിച്ചോടിയ്ക്കോ
കാളേ മടിയ്ക്കാതേ (കൊമ്പിൽ..)
നേരംപോയ്.. നേരംപോയ്... നേരം പോയ്...
കണ്ണിൽ വിളക്കും വെച്ച് കന്നിപ്പൂമ്പെണ്ണൊരുത്തീ
ദൂരെയൊരു കൂരയിലെന്നെയും
തേടിത്തളർന്നങ്ങിരുപ്പാണേ
നേരാണേ.. നേരാണേ.. നേരാണേ..

ചുട്ടരച്ച ചമ്മന്തി കൂട്ടി കാലത്തേ കഞ്ഞിമോന്തി
അക്കാണി കാച്ചി പതനിയാക്കി
മിന്നും കരിപ്പെട്ടിയുണ്ടാക്കി (ചുട്ടരച്ച)
തന്നയച്ചൂ പൂങ്കുഴലീ തങ്കമണി തേന്‍കുഴലീ
(കണ്ണിൽ)

ചിപ്പംകെട്ടി ചക്കരകേറ്റി
ചക്കടാവണ്ടിയോട്ടീ
ചന്തയിലെത്തി ചില്വാനം പേശി
പൊന്നുംവിലയ്ക്ക് വസൂലാക്കി (ചിപ്പം..)
കണ്മണിയ്ക്ക് ചേലവാങ്ങി
കണ്മഷിയും ചാന്തും വാങ്ങി
കണ്മണിയ്ക്ക് ചേലവാങ്ങി
കണ്മഷിയും ചാന്തും വാങ്ങി
(കൊമ്പിൽ..)

kŏmbilkkilukkuṁ kĕṭṭi
puḽḽariṅṅā panduruṭṭi
lāḍaṁvĕcca kuññikkuḽambaḍiccoḍiykko
kāḽe maḍiykkāde (kŏmbil..)
neraṁpoy.. neraṁpoy... neraṁ poy...
kaṇṇil viḽakkuṁ vĕcc kannippūmbĕṇṇŏruttī
dūrĕyŏru kūrayilĕnnĕyuṁ
teḍittaḽarnnaṅṅiruppāṇe
nerāṇe.. nerāṇe.. nerāṇe..

suṭṭaracca sammandi kūṭṭi kālatte kaññimondi
akkāṇi kācci padaniyākki
minnuṁ karippĕṭṭiyuṇḍākki (suṭṭaracca)
tannayaccū pūṅguḻalī taṅgamaṇi tenkuḻalī
(kaṇṇil)

sippaṁkĕṭṭi sakkarageṭri
sakkaḍāvaṇḍiyoṭṭī
sandayilĕtti silvānaṁ peśi
pŏnnuṁvilaykk vasūlākki (sippaṁ..)
kaṇmaṇiykk selavāṅṅi
kaṇmaṣiyuṁ sānduṁ vāṅṅi
kaṇmaṇiykk selavāṅṅi
kaṇmaṣiyuṁ sānduṁ vāṅṅi
(kŏmbil..)