Kolloorilum kodunnalloorilum

കൊല്ലൂരിലും കൊടുങ്ങല്ലൂരിലും
Year
Language

കൊല്ലൂരിലും കൊടുങ്ങല്ലൂരിലും
കുമാരനല്ലൂരിലും വാഴും ജനനി
ഭഗവതി

എല്ലാരുമേവെടിഞ്ഞില്ലായ്മയാലുരുകി
വല്ലായ്മതന്‍ കനലില്‍ നീറി
ദേവിയല്ലാതൊരാശ്രയമില്ലേ
കരുണാമൃത സ്വര്‍ല്ലോകഗംഗയായ് വരുനീ വരുനീ

ചോറ്റാനിക്കരവാഴുമമ്മേ ഒഴിഞ്ഞൊരെന്റെ
ചോറ്റുപാത്രം തിരുമുന്‍പില്‍ നീട്ടിടുമ്പോള്‍
ദയകാട്ടേണമംബയെന്‍ ആര്‍ത്തവിലാപം
കേള്‍ക്കുകില്ലേയമ്മേ കേള്‍ക്കുകില്ലേയമ്മേ?

kŏllūriluṁ kŏḍuṅṅallūriluṁ
kumāranallūriluṁ vāḻuṁ janani
bhagavadi

ĕllārumevĕḍiññillāymayālurugi
vallāymadan kanalil nīṟi
deviyallādŏrāśrayamille
karuṇāmṛta svarllogagaṁgayāy varunī varunī

soṭrānikkaravāḻumamme ŏḻiññŏrĕnṟĕ
soṭrubātraṁ tirumunpil nīṭṭiḍumboḽ
dayagāṭṭeṇamaṁbayĕn ārttavilābaṁ
keḽkkugilleyamme keḽkkugilleyamme?