Kollangottu tookkam nernna

കൊല്ലങ്കോട്ടു തൂക്കം നേര്‍ന്ന
Year
Language

കൊല്ലങ്കോട്ട് തൂക്കംനേര്‍ന്ന കുഞ്ഞാറ്റന്‍കിളീ
പോതാമൂരിപ്പാട്ടും പാടി വായോ ഈ വഴി
ആയിരംകാവിലെ ആവാരംപൂവിനെ
ആട്ടിയുറക്കാനൂഞ്ഞാലും കൊണ്ടുവാ പൈങ്കിളീ
(കൊല്ലങ്കോട്ട്)

പിച്ചകച്ചോട്ടില്‍ പിച്ചവച്ചും
മച്ചകക്കൂട്ടില്‍ മുട്ടിഴച്ചും കാല്‍ വളര്
അക്ഷരപ്പാട്ടില്‍ അ കുറിച്ചും
അക്കങ്ങള്‍ പൂത്ത പൂ പറിച്ചും കൈ വളര്
പൂങ്കുറുമ്പേ ചെല്ലപ്പൊന്‍തിടമ്പേ
എന്നുമീ കൊതുമ്പുതോണിയൂന്നും പൂനയമ്പു നീ
(കൊല്ലങ്കോട്ട്)

ഇത്തിരികൊണ്ടുമൊത്തിരികള്‍
കൊത്തിയിടുന്ന കിക്കിളികള്‍ തക്കിളികള്‍
കത്തിയമര്‍ന്ന ചാമ്പലിലും
പൊട്ടിവിടര്‍ന്ന പൂങ്കിളികള്‍ മണ്‍കിളികള്‍
കൊച്ചുമോഹം കൊണ്ടു മച്ചു മേയും
നമ്മള്‍ കണ്ണുനീര്‍ക്കണം മെനഞ്ഞ പുഞ്ചിരിക്കുടം
(കൊല്ലങ്കോട്ട്)

kŏllaṅgoṭṭ tūkkaṁnernna kuññāṭrankiḽī
podāmūrippāṭṭuṁ pāḍi vāyo ī vaḻi
āyiraṁkāvilĕ āvāraṁpūvinĕ
āṭṭiyuṟakkānūññāluṁ kŏṇḍuvā paiṅgiḽī
(kŏllaṅgoṭṭ)

piccagaccoṭṭil piccavaccuṁ
maccagakkūṭṭil muṭṭiḻaccuṁ kāl vaḽar
akṣarappāṭṭil a kuṟiccuṁ
akkaṅṅaḽ pūtta pū paṟiccuṁ kai vaḽar
pūṅguṟumbe sĕllappŏndiḍambe
ĕnnumī kŏdumbudoṇiyūnnuṁ pūnayambu nī
(kŏllaṅgoṭṭ)

ittirigŏṇḍumŏttirigaḽ
kŏttiyiḍunna kikkiḽigaḽ takkiḽigaḽ
kattiyamarnna sāmbaliluṁ
pŏṭṭiviḍarnna pūṅgiḽigaḽ maṇgiḽigaḽ
kŏccumohaṁ kŏṇḍu maccu meyuṁ
nammaḽ kaṇṇunīrkkaṇaṁ mĕnañña puñjirikkuḍaṁ
(kŏllaṅgoṭṭ)