Kolakkulal vili ketto

കോലക്കുഴൽ വിളി കേട്ടോ
Work
Year
Language

കോലക്കുഴല്‍ വിളികേട്ടോ രാധേ... എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ... രാവില്‍ ഈ രാവില്‍
പാല്‍ നിലാവു പെയ്യുമ്പോള്‍... പൂങ്കിനാവു നെയ്യുന്നോ
എല്ലാം മറന്നു വന്നൂ ഞാന്‍... നിന്നോടിഷ്ടം കൂടാന്‍
(കോലക്കുഴല്‍)

ആണ്‍കുയിലേ നീ പാടുമ്പോള്‍... പ്രിയതരമേതോ നൊമ്പരം
ആമ്പല്‍ പൂവേ നിന്‍ ചൊടിയില്‍ അനുരാഗത്തിന്‍ പൂമ്പൊടിയോ
അറിഞ്ഞുവോ വനമാലീ നിന്‍ മനം കവര്‍ന്നൊരു രാധിക ഞാന്‍
ഒരായിരം മയില്‍ പീലികളായ് വിരിഞ്ഞുവോ എന്‍ കാമനകള്‍
വൃന്ദാവനം രാഗ സാന്ദ്രമായ് യമുനേ നീ ഉണരു
(കോലക്കുഴല്‍)

നീയൊരു കാറ്റായ് പുണരുമ്പോള്‍... അരയാലിലയായ് എന്‍ ഹൃദയം
കണ്മുനയാലേ എന്‍ കരളില്‍ കവിത കുറിക്കുകയാണോ നീ
തളിര്‍ത്തുവോ നീല കടമ്പുകള്‍... പൂ വിടര്‍ത്തിയോ നിറ യൌവനം
അണഞ്ഞിടാം ചിത്ര പതംഗമായ്... തേന്‍ നിറഞ്ഞുവോ നിന്‍ അധരങ്ങള്‍
മിഴി പൂട്ടുമോ മധു ചന്ദ്രികേ... പരിണയ രാവായീ
(കോലക്കുഴല്‍)

kolakkuḻal viḽigeṭṭo rādhe... ĕn rādhe
kaṇṇanĕnnĕ viḽicco... rāvil ī rāvil
pāl nilāvu pĕyyumboḽ... pūṅgināvu nĕyyunno
ĕllāṁ maṟannu vannū ñān... ninnoḍiṣṭaṁ kūḍān
(kolakkuḻal)

āṇguyile nī pāḍumboḽ... priyadaramedo nŏmbaraṁ
āmbal pūve nin sŏḍiyil anurāgattin pūmbŏḍiyo
aṟiññuvo vanamālī nin manaṁ kavarnnŏru rādhiga ñān
ŏrāyiraṁ mayil pīligaḽāy viriññuvo ĕn kāmanagaḽ
vṛndāvanaṁ rāga sāndramāy yamune nī uṇaru
(kolakkuḻal)

nīyŏru kāṭrāy puṇarumboḽ... arayālilayāy ĕn hṛdayaṁ
kaṇmunayāle ĕn karaḽil kavida kuṟikkugayāṇo nī
taḽirttuvo nīla kaḍambugaḽ... pū viḍarttiyo niṟa yaൌvanaṁ
aṇaññiḍāṁ sitra padaṁgamāy... ten niṟaññuvo nin adharaṅṅaḽ
miḻi pūṭṭumo madhu sandrige... pariṇaya rāvāyī
(kolakkuḻal)