Kokkurasumen

കൊക്കുരസുമെന്‍
Year
Language

(സ്ത്രീ) കൊക്കുരസുമെന്‍ കിക്കിളികളേ വരാമോ
(കു) ഒത്തരുമയില്‍ കൊച്ചരുമയായി വരാമോ
(സ്ത്രീ) കൊക്കുരസുമെന്‍ കിക്കിളികളേ വരാമോ
(കു) ഒത്തരുമയില്‍ കൊച്ചരുമയായി വരാമോ
(സ്ത്രീ) കാണാത്തകൂട്ടിനുള്ളിലിന്നടങ്ങിവിങ്ങിവാഴവേ
(കു) ഇന്നിതിലെയരികേ കുസൃതികാട്ടിവാവോ
(പു) കുരുന്നു മക്കളേ വിരിഞ്ഞ പൂക്കളേ
(കു) നിറ‍ഞ്ഞുറഞ്ഞുലഞ്ഞ കുഞ്ഞുതേന്‍കുടങ്ങളേ

(ഡു) കൊക്കുരസുമെന്‍ കിക്കിളികളേ വരാമോ
ഒത്തരുമയില്‍ കൊച്ചരുമയായി വരാമോ
(സ്ത്രീ+കു) കാണാത്തകൂട്ടിനുള്ളിലിന്നടങ്ങിവിങ്ങിവാഴവേ
(ഗ്രൂ) ഇന്നിതിലെയരികേ കുസൃതികാട്ടിവാവോ

(സ്ത്രീ) നാം മനുഷ്യരായി മനസ്സുകള്‍ പരസ്പരം തുറക്കണം
(കു) നാം അതുല്യമായി ക്ഷമിക്കണം പൊറുക്കണം സ്തുതിക്കണം
(സ്ത്രീ+കു) നാം മനുഷ്യരായി മനസ്സുകള്‍ പരസ്പരം തുറക്കണം
നാം അതുല്യമായി ക്ഷമിക്കണം പൊറുക്കണം സ്തുതിക്കണം
(പു) സസ്നേഹമോടെ നാം സംഗീതം പാടണം
(സ്ത്രീ) ഇത്തോളിലും ഉള്‍ക്കയറി നാം വിണ്‍ച്ചിറക് തേടണം
(കു) നിന്‍ ദേഹവും നിന്‍ ദേഹിയും (2)
നിന്‍ വേദമെന്നും കാത്തിടും

(സ്ത്രീ) കൊക്കുരസുമെന്‍ കിക്കിളികളേ വരാമോ
(കു) ഒത്തരുമയില്‍ കൊച്ചരുമയായി വരാമോ
(സ്ത്രീ) കാണാത്തകൂട്ടിനുള്ളിലിന്നടങ്ങിവിങ്ങിവാഴവേ
(കു) ഇന്നിതിലെയരികേ കുസൃതികാട്ടിവാവോ

(കു) നാം അസൂയയും അഹന്തയും വിഷാദവും അകറ്റണം
(പു) നാം അസഹ്യമാം വധങ്ങളെ സഹിക്കുവാന്‍ പഠിക്കണം
(കു) നാം അസൂയയും അഹന്തയും വിഷാദവും അകറ്റണം
(പു) നാം അസഹ്യമാം വധങ്ങളെ സഹിക്കുവാന്‍ പഠിക്കണം
(സ്ത്രീ) നിന്നാത്മശക്തിയില്‍ നിന്‍ പാപം തീര്‍ക്കണം
(പു) ഇക്കുരിശ്ശില്‍ നിന്നും ഇടയനേ നീയെന്നേ കാക്കണം
(സ്ത്രീ) എന്‍ പ്രാണനും എന്‍ പുണ്യവും (2)
നിന്‍ കൈകള്‍ ഏറ്റു വാങ്ങണം

(പ്രാര്‍ത്ഥന) മേ ദി ലോര്‍ഡ് കീപ്പസ്സോള്‍ ക്ലോസ്സ് റ്റു ദി ഹാര്‍ട്ട്

(സ്ത്രീ) കൊക്കുരസുമെന്‍ കിക്കിളികളേ വരാമോ
(കു) ഒത്തരുമയില്‍ കൊച്ചരുമയായി വരാമോ
(സ്ത്രീ+കു) കാണാത്തകൂട്ടിനുള്ളിലിന്നടങ്ങിവിങ്ങിവാഴവേ
(കു) ഇന്നിതിലെയരികേ കുസൃതികാട്ടിവാവോ

(പു) കുരുന്നു മക്കളേ വിരിഞ്ഞ പൂക്കളേ
(കു) നിറ‍ഞ്ഞുറഞ്ഞുലഞ്ഞ കുഞ്ഞുതേന്‍കുടങ്ങളേ

(ഗ്രൂ) കൊക്കുരസുമെന്‍ കിക്കിളികളേ വരാമോ
ഒത്തരുമയില്‍ കൊച്ചരുമയായി വരാമോ
കാണാത്തകൂട്ടിനുള്ളിലിന്നടങ്ങിവിങ്ങിവാഴവേ
ഇന്നിതിലെയരികേ കുസൃതികാട്ടിവാവോ

(strī) kŏkkurasumĕn kikkiḽigaḽe varāmo
(ku) ŏttarumayil kŏccarumayāyi varāmo
(strī) kŏkkurasumĕn kikkiḽigaḽe varāmo
(ku) ŏttarumayil kŏccarumayāyi varāmo
(strī) kāṇāttagūṭṭinuḽḽilinnaḍaṅṅiviṅṅivāḻave
(ku) innidilĕyarige kusṛtigāṭṭivāvo
(pu) kurunnu makkaḽe viriñña pūkkaḽe
(ku) niṟaññuṟaññulañña kuññudenkuḍaṅṅaḽe

(ḍu) kŏkkurasumĕn kikkiḽigaḽe varāmo
ŏttarumayil kŏccarumayāyi varāmo
(strī+ku) kāṇāttagūṭṭinuḽḽilinnaḍaṅṅiviṅṅivāḻave
(grū) innidilĕyarige kusṛtigāṭṭivāvo

(strī) nāṁ manuṣyarāyi manassugaḽ parasparaṁ tuṟakkaṇaṁ
(ku) nāṁ adulyamāyi kṣamikkaṇaṁ pŏṟukkaṇaṁ studikkaṇaṁ
(strī+ku) nāṁ manuṣyarāyi manassugaḽ parasparaṁ tuṟakkaṇaṁ
nāṁ adulyamāyi kṣamikkaṇaṁ pŏṟukkaṇaṁ studikkaṇaṁ
(pu) sasnehamoḍĕ nāṁ saṁgīdaṁ pāḍaṇaṁ
(strī) ittoḽiluṁ uḽkkayaṟi nāṁ viṇsciṟak teḍaṇaṁ
(ku) nin dehavuṁ nin dehiyuṁ (2)
nin vedamĕnnuṁ kāttiḍuṁ

(strī) kŏkkurasumĕn kikkiḽigaḽe varāmo
(ku) ŏttarumayil kŏccarumayāyi varāmo
(strī) kāṇāttagūṭṭinuḽḽilinnaḍaṅṅiviṅṅivāḻave
(ku) innidilĕyarige kusṛtigāṭṭivāvo

(ku) nāṁ asūyayuṁ ahandayuṁ viṣādavuṁ agaṭraṇaṁ
(pu) nāṁ asahyamāṁ vadhaṅṅaḽĕ sahikkuvān paṭhikkaṇaṁ
(ku) nāṁ asūyayuṁ ahandayuṁ viṣādavuṁ agaṭraṇaṁ
(pu) nāṁ asahyamāṁ vadhaṅṅaḽĕ sahikkuvān paṭhikkaṇaṁ
(strī) ninnātmaśaktiyil nin pābaṁ tīrkkaṇaṁ
(pu) ikkuriśśil ninnuṁ iḍayane nīyĕnne kākkaṇaṁ
(strī) ĕn prāṇanuṁ ĕn puṇyavuṁ (2)
nin kaigaḽ eṭru vāṅṅaṇaṁ

(prārtthana) me di lorḍ kīppassoḽ kloss ṭru di hārṭṭ

(strī) kŏkkurasumĕn kikkiḽigaḽe varāmo
(ku) ŏttarumayil kŏccarumayāyi varāmo
(strī+ku) kāṇāttagūṭṭinuḽḽilinnaḍaṅṅiviṅṅivāḻave
(ku) innidilĕyarige kusṛtigāṭṭivāvo

(pu) kurunnu makkaḽe viriñña pūkkaḽe
(ku) niṟaññuṟaññulañña kuññudenkuḍaṅṅaḽe

(grū) kŏkkurasumĕn kikkiḽigaḽe varāmo
ŏttarumayil kŏccarumayāyi varāmo
kāṇāttagūṭṭinuḽḽilinnaḍaṅṅiviṅṅivāḻave
innidilĕyarige kusṛtigāṭṭivāvo