Kodamanyanyain daalvarayil [M]

കോടമഞ്ഞിന്‍ താഴ്‌വരയില്‍ [M]
Year
Language

ലാല ലലാ ലാല ലലാ
കോടമഞ്ഞിന്‍.. താഴ്‌വരയില്‍.. രാക്കടമ്പു പൂക്കുമ്പോള്‍..
മഞ്ഞണിഞ്ഞ്.. പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍
പ്രണയനിലാ... കിളിവാതില്‍...
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
കോടമഞ്ഞിന്‍.. താഴ്‌വരയില്‍.. രാക്കടമ്പു പൂക്കുമ്പോള്‍..
മഞ്ഞണിഞ്ഞ്.. പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍

ആദ്യ സമാഗമായ് യാമിനി വ്രീളാവതിയായി
തെന്നല്‍ തഴുകുമ്പോള്‍ തളരും താമരമലരായ് നീ
തുടുതുടെ തുടുക്കും പൂങ്കവിള്‍ മദനന്‍റെ മലര്‍ക്കുടമായ്
അതുവരെ നനയാ കുളിര്‍മഴയില്‍ നാം അന്നു നനഞ്ഞുലഞ്ഞു
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
(കോടമഞ്ഞിന്‍ താഴ്‌വരയില്‍)

സ്നേഹജലാശയത്തില്‍ ഇനി നാം ഇണയരയന്നങ്ങള്‍
രാഗസരോവരത്തില്‍ ഒഴുകും വര്‍ണ്ണമരാളങ്ങള്‍
ചുംബന ലഹരിയില്‍ നിന്‍ മനം ചന്ദനമണിവേണു
വെറുതെ പിണങ്ങും വേളയില്‍ പരിഭവ മഴമേഘം
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
(കോടമഞ്ഞിന്‍ താഴ്വരയില്‍ )

lāla lalā lāla lalā
koḍamaññin.. tāḻ‌varayil.. rākkaḍambu pūkkumboḽ..
maññaṇiññ.. pŏṭṭudŏṭṭ.. rātrimulla pūkkumboḽ
praṇayanilā... kiḽivādil...
praṇayanilākkiḽivādil pādiduṟannadārāṇ
ŏrunūṟiṣṭaṁ kādilscŏnnadārāṇ
koḍamaññin.. tāḻ‌varayil.. rākkaḍambu pūkkumboḽ..
maññaṇiññ.. pŏṭṭudŏṭṭ.. rātrimulla pūkkumboḽ

ādya samāgamāy yāmini vrīḽāvadiyāyi
tĕnnal taḻugumboḽ taḽaruṁ tāmaramalarāy nī
tuḍuduḍĕ tuḍukkuṁ pūṅgaviḽ madananṟĕ malarkkuḍamāy
aduvarĕ nanayā kuḽirmaḻayil nāṁ annu nanaññulaññu
praṇayanilākkiḽivādil pādiduṟannadārāṇ
ŏrunūṟiṣṭaṁ kādilscŏnnadārāṇ
(koḍamaññin dāḻ‌varayil)

snehajalāśayattil ini nāṁ iṇayarayannaṅṅaḽ
rāgasarovarattil ŏḻuguṁ varṇṇamarāḽaṅṅaḽ
suṁbana lahariyil nin manaṁ sandanamaṇiveṇu
vĕṟudĕ piṇaṅṅuṁ veḽayil paribhava maḻameghaṁ
praṇayanilākkiḽivādil pādiduṟannadārāṇ
ŏrunūṟiṣṭaṁ kādilscŏnnadārāṇ
(koḍamaññin dāḻvarayil )