Kodamanyanyain daalvarayil [F]

കോടമഞ്ഞിന്‍ താഴ്‌വരയില്‍ [F]
Year
Language

കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍
പൊന്നണിഞ്ഞ് പൊട്ടുതൊട്ട് രാത്രിമുല്ല പൂക്കുമ്പോള്‍
പ്രണയനിലാ... കിളിവാതില്‍....
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണോ..

ആദ്യ സമാഗമമായ് യാമിനി വ്രീളാവതിയായി
തെന്നല്‍ തഴുകുമ്പോള്‍ തളരും താമരമലരായ് നീ
തുടുതുടെ തുടിക്കും പൂങ്കവിള്‍ മദനന്‍റെ മലര്‍ക്കുടമായി
അതുവരെ നനയാ കുളിര്‍മഴയില്‍ നാം അന്നു നനഞ്ഞലഞ്ഞു
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
(കോടമഞ്ഞിന്‍ താഴ്വരയില്‍) ‍

സ്നേഹജലാശയത്തില്‍ ഇനി നാം ഇണയരയന്നങ്ങള്‍
രാഗസരോവരത്തില്‍ ഒഴുകും വര്‍ണ്ണമരാളങ്ങള്‍
ചുംബന ലഹരിയില്‍ നിന്മനം ചന്ദനമണിവേണു
വെറുതെ പിണങ്ങും വേളയില്‍ പരിഭവ മഴമേഘം
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
(കോടമഞ്ഞിന്‍ താഴ്വരയില്‍)‍

koḍamaññin dāḻvarayil rākkaḍambu pūkkumboḽ
pŏnnaṇiññ pŏṭṭudŏṭṭ rātrimulla pūkkumboḽ
praṇayanilā... kiḽivādil....
praṇayanilākkiḽivādil pādiduṟannadārāṇ
ŏrunūṟiṣṭaṁ kādilscŏnnadārāṇo..

ādya samāgamamāy yāmini vrīḽāvadiyāyi
tĕnnal taḻugumboḽ taḽaruṁ tāmaramalarāy nī
tuḍuduḍĕ tuḍikkuṁ pūṅgaviḽ madananṟĕ malarkkuḍamāyi
aduvarĕ nanayā kuḽirmaḻayil nāṁ annu nanaññalaññu
praṇayanilākkiḽivādil pādiduṟannadārāṇ
ŏrunūṟiṣṭaṁ kādilscŏnnadārāṇ
(koḍamaññin dāḻvarayil)

snehajalāśayattil ini nāṁ iṇayarayannaṅṅaḽ
rāgasarovarattil ŏḻuguṁ varṇṇamarāḽaṅṅaḽ
suṁbana lahariyil ninmanaṁ sandanamaṇiveṇu
vĕṟudĕ piṇaṅṅuṁ veḽayil paribhava maḻameghaṁ
praṇayanilākkiḽivādil pādiduṟannadārāṇ
ŏrunūṟiṣṭaṁ kādilscŏnnadārāṇ
(koḍamaññin dāḻvarayil)