Koccuraamaa karingaalee

കൊച്ചുരാമാ കരിങ്കാലീ
Year
Language

കൊച്ചുരാമാ കരിങ്കാലീ
ജയരാജാ മുതലാളീ
കൊച്ചുരാമാ കുള്ളാ കള്ളാ
ഇക്കളി തീക്കളി ഓര്‍മ്മിച്ചോ
ജയരാജാ തണ്ടാ മണ്ടാ
ജീവന്‍ വേണേല്‍ ഓടിക്കോ
പ്രേമയൂണിയന്‍ സിന്ദാബാദ്
പ്രേമവൈരികള്‍ മൂര്‍ദ്ദാബാദ്
കൊച്ചുരാമാ കരിങ്കാലീ
ജയരാജാ മുതലാളീ

പ്രണയം മധുരം മനോഹരം(2)
പ്രമദഹൃദയമൊരു സ്വരമുരളി
പ്രപഞ്ചമൊരു വൃന്ദാവനം
അതില്‍ പ്രണയികള്‍ രാധാരമണന്മാര്‍
പ്രണയം മധുരം മനോഹരം....
ആ‍ഹാഹാ....ആഹാഹാ ..ആ‍ാ....

അടിമത്വത്തിന്‍ ചങ്ങല തല്ലി
തകര്‍ത്തു പോകുക നാം
അനുരാഗത്തിന്‍ കൊടികളുയര്‍ത്തി
ആടിപ്പാടുക നാം
സ്വതന്ത്രരായി പ്രേമിക്കുക നാം
സ്വപ്നം കാണുക നാം
ഹരേ രാമാ ഹരേ കൃഷ്ണാ

കരിങ്കാലികളെ കെട്ടു കെട്ടിക്കും
മുതലാളികളെ മുട്ടു കുത്തിക്കും
കൊച്ചുരാമാ കരിങ്കാലീ
ജയരാജാ മുതലാളീ

ശിവനുവേണ്ടി തപസ്സിരുന്നു
വിശ്വമോഹിനിയാള്‍
ആ ശൈല നന്ദിനിയാള്‍
എനിക്കുവേണ്ടി തപസ്സു ചെയ്യും
എന്റെ ഹൈമവതി...
ഹരേ രാമാ ഹരേ കൃഷ്ണാ....

kŏccurāmā kariṅgālī
jayarājā mudalāḽī
kŏccurāmā kuḽḽā kaḽḽā
ikkaḽi tīkkaḽi ormmicco
jayarājā taṇḍā maṇḍā
jīvan veṇel oḍikko
premayūṇiyan sindābāt
premavairigaḽ mūrddābāt
kŏccurāmā kariṅgālī
jayarājā mudalāḽī

praṇayaṁ madhuraṁ manoharaṁ(2)
pramadahṛdayamŏru svaramuraḽi
prabañjamŏru vṛndāvanaṁ
adil praṇayigaḽ rādhāramaṇanmār
praṇayaṁ madhuraṁ manoharaṁ....
āhāhā....āhāhā ..āാ....

aḍimatvattin saṅṅala talli
tagarttu poguga nāṁ
anurāgattin kŏḍigaḽuyartti
āḍippāḍuga nāṁ
svadandrarāyi premikkuga nāṁ
svapnaṁ kāṇuga nāṁ
hare rāmā hare kṛṣṇā

kariṅgāligaḽĕ kĕṭṭu kĕṭṭikkuṁ
mudalāḽigaḽĕ muṭṭu kuttikkuṁ
kŏccurāmā kariṅgālī
jayarājā mudalāḽī

śivanuveṇḍi tabassirunnu
viśvamohiniyāḽ
ā śaila nandiniyāḽ
ĕnikkuveṇḍi tabassu sĕyyuṁ
ĕnṟĕ haimavadi...
hare rāmā hare kṛṣṇā....