Koccilamkaatrattu

കൊച്ചിളംകാറ്റത്തു
Year
Language

കൊച്ചിളം കാറ്റത്ത് പിച്ചവെച്ചീടുവാന്‍
മാനത്തെ മുറ്റത്തു പട്ടം ചെന്നേ

മാനത്തെ പട്ടത്തിന്‍ മാനം കുറഞ്ഞതും
മാലോകരെല്ലാരും നോക്കിനിന്നേ

കൊച്ചിളം കാറ്റത്ത് പിച്ചവെച്ചീടുവാന്‍
മാനത്തെ മുറ്റത്തു പട്ടം ചെന്നേ

ആലോലമാടുന്നു പൊങ്ങുന്നു താഴുന്നു
ഭൂലോകം നോക്കിനിന്നെന്റെ പട്ടം

മേഘത്തിന്‍ മേലേറി മേലോട്ടു പോകുന്നു
നാണിച്ചു നില്‍ക്കാതെ എന്റെപട്ടം

തിരിയുകയാണെന്‍ ചെറുനൂലിന്മേല്‍
തിരിയെ വരുമവന്‍ ഞാന്‍ വിളിച്ചാല്‍

കാറ്റത്തു കളിയാടി പോകുന്നതു കണ്ടു
കൂട്ടുകാര്‍ക്കെല്ലാം നാണം വന്നേ

കൊച്ചിളം കാറ്റത്ത് പിച്ചവെച്ചീടുവാന്‍
മാനത്തെ മുറ്റത്തു പട്ടം ചെന്നേ

kŏcciḽaṁ kāṭratt piccavĕccīḍuvān
mānattĕ muṭrattu paṭṭaṁ sĕnne

mānattĕ paṭṭattin mānaṁ kuṟaññaduṁ
mālogarĕllāruṁ nokkininne

kŏcciḽaṁ kāṭratt piccavĕccīḍuvān
mānattĕ muṭrattu paṭṭaṁ sĕnne

ālolamāḍunnu pŏṅṅunnu tāḻunnu
bhūlogaṁ nokkininnĕnṟĕ paṭṭaṁ

meghattin meleṟi meloṭṭu pogunnu
nāṇiccu nilkkādĕ ĕnṟĕbaṭṭaṁ

tiriyugayāṇĕn sĕṟunūlinmel
tiriyĕ varumavan ñān viḽiccāl

kāṭrattu kaḽiyāḍi pogunnadu kaṇḍu
kūṭṭugārkkĕllāṁ nāṇaṁ vanne

kŏcciḽaṁ kāṭratt piccavĕccīḍuvān
mānattĕ muṭrattu paṭṭaṁ sĕnne