കൊച്ചിളംകാറ്റേ കളമൊഴിക്കാറ്റേ
കൊച്ചുപെങ്ങളെ കണ്ടോ
പിച്ചകപ്പൂവുകള്‍ നുള്ളി നടക്കുമ്പോള്‍
കൊച്ചുകാല്‍പ്പാടുകള്‍ കണ്ടോ മണ്ണില്‍
കൊച്ചുകാല്‍പ്പാടുകള്‍ കണ്ടോ... (കൊച്ചിളം)
ചിത്രശലഭം പോലിരിക്കും അവള്‍
ചിലങ്ക കിലുങ്ങും പോല്‍ ചിരിക്കും.. (ചിത്രശലഭം)
അഴകിന്റെ വസന്തം എന്നോമന
അണ്ണന്റെ സുകൃതമാം കുഞ്ഞോമന..
(കൊച്ചിളം)
പൊന്‍മണി മാലകളില്ല മെയ്യില്‍
പുത്തനുടുപ്പുകളില്ല.. (പൊന്‍മണി)
അമ്മയില്ലാത്തൊരു മാന്‍കുട്ടി പോലെ
അലയുകയാണവളെങ്ങോ...
(കൊച്ചിളം)