കൊച്ചീക്കാരത്തി കൊച്ചു പെണ്ണേ- നിന്റെ
കൊച്ചു പൊതിക്കെട്ടിലെന്താണ്
വയനാടൻ പുഴയിലെ മീനാണോ
വലവീശിക്കിട്ടിയ മുത്താണോ (കൊച്ചീ..)
വയനാടൻ പുഴയിലെ മീനല്ല
വലവീശിക്കിട്ടിയ മുത്തല്ല
വഴിയിൽക്കണ്ടൊരു ചെറുപ്പക്കാരന്റെ
കരളിന്നുള്ളിലെ കുളിരാണ്! (കൊച്ചീ..)
കരളിലെ കുളിരുംകൊണ്ടൊടല്ലേ
കടമിഴികോണിനാൽ തല്ലല്ലേ
അപ്പനുമമ്മയും പള്ളിയിൽ പോകുമ്പോൾ
ആവഴി ഞാനൊന്നു വന്നോട്ടെ (കൊച്ചീ..)
പിണങ്ങാൻ വിളിച്ചാലുമിണങ്ങാൻ വിളിച്ചാലും
പരിഭവിച്ചോടുന്ന പെണ്ണേ
മനസ്സുകൊണ്ടനുരാഗ കുറിമാനമെഴുതുമ്പോൾ
മറക്കല്ലേ നീയെന്റെ മേൽവിലാസം (കൊച്ചീ..)