കൊച്ചമ്മയാകിലും മെച്ചമാണെങ്കിലും
പ്രണയമില്ലാത്ത പെണ്ണെന്തിനാ
ലവ് ആകുവാന്‍ കൊള്ളാത്ത പെണ്ണെന്തിനാ (2)
കിന്നാരം പാടുവാന്‍ ശൃംഗാരമാടുവാന്‍ (2)
നില്‍ക്കാതെ തല്‍ക്കാലം പൊയ്ക്കൊള്‍ക താന്‍
വല്യ കൊച്ചമ്മ വല്യ കൊച്ചമ്മയാകിലും....
പെണ്ണെന്നു കേള്‍ക്കുമ്പോള്‍
എല്ലാം മറന്നിടുന്ന ആണെന്തിനാ
എന്റീശ്വരാ ഈ ജാതി ആണെന്തിനാ
പെണ്ണിന്റെ കണ്ണേറുകൊണ്ടു മയങ്ങിടുമ്പോള്‍
ഊണെന്തിനാ ഈ ഈ ദോശയും ചമ്മന്തിയും എന്തിനാ
രൂപാ ഇരിക്കിലും ജൂബാ ധരിക്കിലും
നാണമില്ലാത്ത ആണെന്തിനാ
കാക്കാശിനും കൊള്ളാത്ത ആണെന്തിനാ