Kinnini kettiya

കിങ്ങിണി കെട്ടിയ
Year
Language

കിങ്ങിണി കെട്ടിയ ചിങ്ങക്കാറ്റേ
പുഞ്ചിരി കിലുക്കണ ചിങ്ങക്കാറ്റേ
നീളെ നീളെ നിന്‍ മണിവീണ തന്‍
നാദം തുടിക്കുമ്പോള്‍
തിരകള്‍ പല്ലവി പാടും
അനുപല്ലവി തീരം പാടും

കിങ്ങിണി കെട്ടിയ ചിങ്ങക്കാറ്റേ
പുഞ്ചിരി കിലുക്കണ ചിങ്ങക്കാറ്റേ

ഓണപ്പുലരിക്കെഴുന്നള്ളാന്‍
മേഘങ്ങള്‍ സ്വര്‍ണ്ണത്തേര്‍ പണിയുമ്പോള്‍
(ഓണപ്പുലരിക്കെഴുന്നള്ളാന്‍ )
സാധകം ചെയ്തു കിളി ഒരുങ്ങുന്നു
കീര്‍ത്തനം പാടി വരവേല്‍ക്കാന്‍
ഉണരാത്ത തന്ത്രികള്‍ ഉണ്ടോ താനേ
മൂളാത്ത ഗായകന്‍ ഉണ്ടോ..

കിങ്ങിണി കെട്ടിയ ചിങ്ങക്കാറ്റേ
പുഞ്ചിരി കിലുക്കണ ചിങ്ങക്കാറ്റേ

നാടന്‍പെണ്ണായ് ചമഞ്ഞല്ലോ
നിളയുടെ തീരം നൃത്തം ചെയ്യാന്‍
(നാടന്‍പെണ്ണായ് ചമഞ്ഞല്ലോ)
പുടവ ഞൊറിഞ്ഞു മാരിവില്‍
പൂത്താലം ഏന്തി പൂമരങ്ങള്‍
ഉണരാത്ത താളങ്ങള്‍ ഉണ്ടോ സിരയില്‍
പടരാത്ത രാഗങ്ങള്‍ ഉണ്ടോ
(കിങ്ങിണി കെട്ടിയ ചിങ്ങക്കാറ്റേ)

kiṅṅiṇi kĕṭṭiya siṅṅakkāṭre
puñjiri kilukkaṇa siṅṅakkāṭre
nīḽĕ nīḽĕ nin maṇivīṇa tan
nādaṁ tuḍikkumboḽ
tiragaḽ pallavi pāḍuṁ
anuballavi tīraṁ pāḍuṁ

kiṅṅiṇi kĕṭṭiya siṅṅakkāṭre
puñjiri kilukkaṇa siṅṅakkāṭre

oṇappularikkĕḻunnaḽḽān
meghaṅṅaḽ svarṇṇatter paṇiyumboḽ
(oṇappularikkĕḻunnaḽḽān )
sādhagaṁ sĕydu kiḽi ŏruṅṅunnu
kīrttanaṁ pāḍi varavelkkān
uṇarātta tandrigaḽ uṇḍo tāne
mūḽātta gāyagan uṇḍo..

kiṅṅiṇi kĕṭṭiya siṅṅakkāṭre
puñjiri kilukkaṇa siṅṅakkāṭre

nāḍanpĕṇṇāy samaññallo
niḽayuḍĕ tīraṁ nṛttaṁ sĕyyān
(nāḍanpĕṇṇāy samaññallo)
puḍava ñŏṟiññu mārivil
pūttālaṁ endi pūmaraṅṅaḽ
uṇarātta tāḽaṅṅaḽ uṇḍo sirayil
paḍarātta rāgaṅṅaḽ uṇḍo
(kiṅṅiṇi kĕṭṭiya siṅṅakkāṭre)