Kinaavinre koodin

കിനാവിന്റെ കൂടിന്‍
Year
Language

കിനാവിന്റെ കൂടിന്‍ കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു
ഒരേകാന്ത രാവില്‍ ചേക്കേറുവാന്‍
ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്
കിനാവിന്റെ കൂടിന്‍ കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു

തീർത്ഥം തുളുമ്പും മൃദുസ്മേര സൂനങ്ങളില്‍
ആലോലമാടും ഇളങ്കാറ്റു സംഗീതമായ്
പ്രാണനില്‍ പ്രാണനില്‍ വേറിടുന്നു ജീവസൌഭാഗ്യം
നിലാവേ വരൂ നീ ശുഭാശംസ നേരാന്‍
(കിനാവിന്റെ കൂടിന്‍ കവാടം തുറന്നു..)

നാണം വിടര്‍ന്നു മുഖശ്രീയിലാമോദമായ്
ആപാദചൂഡം പടരുന്ന രോമാഞ്ചമായ്
പ്രാണനില്‍ പ്രാണനില്‍ പെയ്തിറങ്ങി സ്നേഹസായൂജ്യം
നിലാവേ വരൂ നീ ശുഭാശംസ നേരാന്‍

കിനാവിന്റെ കൂടിന്‍ കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു
ഒരേകാന്ത രാവില്‍ ചേക്കേറുവാന്‍
ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്
കിനാവിന്റെ കൂടിന്‍ കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു

kināvinṟĕ kūḍin kavāḍaṁ tuṟannu
sobānadībaṁ pragāśaṁ sŏriññu
ŏregānda rāvil sekkeṟuvān
kṣaṇippū prasādaṁ samaṁ paṅgiḍānāy
kināvinṟĕ kūḍin kavāḍaṁ tuṟannu
sobānadībaṁ pragāśaṁ sŏriññu

tīrtthaṁ tuḽumbuṁ mṛdusmera sūnaṅṅaḽil
ālolamāḍuṁ iḽaṅgāṭru saṁgīdamāy
prāṇanil prāṇanil veṟiḍunnu jīvasaൌbhāgyaṁ
nilāve varū nī śubhāśaṁsa nerān
(kināvinṟĕ kūḍin kavāḍaṁ tuṟannu..)

nāṇaṁ viḍarnnu mukhaśrīyilāmodamāy
ābādasūḍaṁ paḍarunna romāñjamāy
prāṇanil prāṇanil pĕydiṟaṅṅi snehasāyūjyaṁ
nilāve varū nī śubhāśaṁsa nerān

kināvinṟĕ kūḍin kavāḍaṁ tuṟannu
sobānadībaṁ pragāśaṁ sŏriññu
ŏregānda rāvil sekkeṟuvān
kṣaṇippū prasādaṁ samaṁ paṅgiḍānāy
kināvinṟĕ kūḍin kavāḍaṁ tuṟannu
sobānadībaṁ pragāśaṁ sŏriññu