ആ...ആ...ആ...ആ....
കിനാവിന്റെ കൊമ്പില്‍ വിടരും
കിളിവാലന്‍ വെറ്റില നുള്ളി
നിലാവിന്റെ നൂറു തേയ്ക്കും
രാത്രി മുത്തശ്ശി...
നക്ഷത്രക്കുഞ്ഞിനെ മെല്ലെ
മടിമേലേ ചായ്ച്ചു കിടത്തി
കേള്‍ക്കാത്ത കഥകള്‍ ചൊല്ലും
മുത്തു മുത്തശ്ശി...
എന്റെ നല്ല മുത്തശ്ശി...
കിനാവിന്റെ കൊമ്പില്‍ വിടരും
കിളിവാലന്‍ വെറ്റില നുള്ളി
നിലാവിന്റെ നൂറു തേയ്ക്കും
രാത്രി മുത്തശ്ശി....
കരിക്കിന്റെ തൊണ്ടുകള്‍ തേടി
കട വാവലിറങ്ങുമ്പോള്‍
തൂ വെളിച്ചം കൊണ്ടു ചെല്ലും
മിന്നാമിനുങ്ങു്...(കരിക്കിന്റെ...)
നാട്ടിടവഴി താണ്ടിയെത്തും
കര്‍ക്കിടകക്കാറ്റിലേതോ
നാരകത്തിലിരുന്നു പാടും
മലയണ്ണാര്‍ക്കണ്ണന്‍...
കിനാവിന്റെ കൊമ്പില്‍ വിടരും
കിളിവാലന്‍ വെറ്റില നുള്ളി
നിലാവിന്റെ നൂറു തേയ്ക്കും
രാത്രി മുത്തശ്ശി....
വഴിക്കണ്ണിലെണ്ണയൊഴിച്ചൊരു
വണ്ണാത്തിപ്പുള്ളിരിപ്പൂ...
വേളിനാളു ഗണിച്ചു നോക്കാന്‍
കാവതി കാക്ക..(വഴിക്കണ്ണി..)
ആഴക്കരി തേടിയകലെ
പോകുന്നൊരു പാവങ്ങൾക്കു്
നന്മയോലും നാടു കാണാന്‍
കണ്ണിനു കൊതിയാണു്...
(കിനാവിന്റെ കൊമ്പില്‍....)