Kinaavil edandottam [F]

കിനാവില്‍ ഏദന്‍തോട്ടം [F]
Year
Language

കിനാവില്‍ ഏദന്‍തോട്ടം ഏതോ സ്വര്‍ഗ്ഗമായ്
വികാരം താളം ചേര്‍ക്കും ഗാനം മൂകമായ്
മോഹം നല്‍കും തേന്‍കനി വാങ്ങുമ്പോള്‍
കാലം എന്നും കാവല്‍നില്‍ക്കുമോ (കിനാവില്‍)

മദംപൊട്ടും ആത്മാവിന്‍ സുഖങ്ങള്‍ക്കു പിന്നില്‍ നിന്‍
മരിച്ച കിനാക്കള്‍തന്‍ സ്വരങ്ങളില്ലേ (മദം)
ഏദന്റെ വേദന മിഴിനീരില്‍ മൂടി നിന്‍
ഹൃദയം വിമൂകമായ് തേങ്ങുകില്ലേ (കിനാവില്‍)

ചിരിതൂകി നിന്നാലും യുഗങ്ങള്‍ക്കു പിന്നില്‍ നിന്‍
തളര്‍ന്ന നിശ്വാസത്തിന്‍ സ്വനങ്ങളില്ലേ (ചിരിതൂകി)
പാപങ്ങളേകുന്ന മുള്‍മുടി ചൂടി നീ
ഇനിയും വിഷാദങ്ങള്‍ തീര്‍ക്കുകില്ലേ (കിനാവില്‍)

kināvil edandoṭṭaṁ edo svarggamāy
vigāraṁ tāḽaṁ serkkuṁ gānaṁ mūgamāy
mohaṁ nalguṁ tenkani vāṅṅumboḽ
kālaṁ ĕnnuṁ kāvalnilkkumo (kināvil)

madaṁpŏṭṭuṁ ātmāvin sukhaṅṅaḽkku pinnil nin
maricca kinākkaḽtan svaraṅṅaḽille (madaṁ)
edanṟĕ vedana miḻinīril mūḍi nin
hṛdayaṁ vimūgamāy teṅṅugille (kināvil)

siridūgi ninnāluṁ yugaṅṅaḽkku pinnil nin
taḽarnna niśvāsattin svanaṅṅaḽille (siridūgi)
pābaṅṅaḽegunna muḽmuḍi sūḍi nī
iniyuṁ viṣādaṅṅaḽ tīrkkugille (kināvil)