Kilugilukkaam seppe [Version 2]

കിലുകിലുക്കാം ചെപ്പേ [Version 2]
Year
Language

കിലുകിലുക്കാം ചെപ്പേ കിങ്ങിണീ
ചിരികുടുക്കേ അല്ലിത്തേന്‍ മണി
ചിത്തിര മുത്തേ സ്വത്തേ പൊന്‍ മണി
ചക്കര മുത്തം താ നീ കണ്മണീ
കണ്ണാരം പൊത്താന്‍ വാ നീ മീന്മണീ
മാളിക വീട്ടിലെ മേലാത്തിയമ്മേടെ
മഞ്ചത്തില്‍ തഞ്ചത്തില്‍ ഇക്കിളി ചെല്ലമ്മേ
വാ കുക്കൂ വാ
(കിലുകിലുക്കാം ചെപ്പേ)

വാ കുക്കൂ വാ...തത്തിത്തത്തി വാ
താനേ ചാഞ്ചാടി വാ
വാ തുമ്പീ വാ തുള്ളിത്തുള്ളി വാ
തോളില്‍ തുള്ളാടി വാ (വാ കുക്കൂ )
തുമ്പിക്ക് തുള്ളാട്ടം
ഉണ്ണിക്കു ചാഞ്ചാട്ടം
പഞ്ചാരപ്പുഞ്ചിരി മൊഞ്ചുള്ള മഞ്ചാടി ചുണ്ടത്ത്
ചന്തമേ ചിന്തി നീ കൊഞ്ചി നീ
വാ കുക്കൂ വാ
(കിലുകിലുക്കാം ചെപ്പേ)

ഹേയ് കൊച്ചമ്മേ ...നില്ല് തത്തമ്മേ
കോപം ആരോടമ്മേ
പൂ മൊട്ടല്ലേ കൊഞ്ചും പിഞ്ചല്ലേ
പാവം പാലൂട്ടമ്മേ ...എഹെ ...(ഹേയ് കൊച്ചമ്മേ )
മുത്തുക്കുടം വായോ
കുക്കുക്കുടം വായോ
അന്നാരം പുന്നാരം കിന്നാരം പാടാം ഞാന്‍
മന്ദാര മൊട്ടേ വാ പാലൂട്ടി താരാട്ടാം
വാ കുക്കൂ വാ
(കിലുകിലുക്കാം ചെപ്പേ )

kilugilukkāṁ sĕppe kiṅṅiṇī
siriguḍukke allitten maṇi
sittira mutte svatte pŏn maṇi
sakkara muttaṁ tā nī kaṇmaṇī
kaṇṇāraṁ pŏttān vā nī mīnmaṇī
māḽiga vīṭṭilĕ melāttiyammeḍĕ
mañjattil tañjattil ikkiḽi sĕllamme
vā kukkū vā
(kilugilukkāṁ sĕppe)

vā kukkū vā...tattittatti vā
tāne sāñjāḍi vā
vā tumbī vā tuḽḽittuḽḽi vā
toḽil tuḽḽāḍi vā (vā kukkū )
tumbikk tuḽḽāṭṭaṁ
uṇṇikku sāñjāṭṭaṁ
pañjārappuñjiri mŏñjuḽḽa mañjāḍi suṇḍatt
sandame sindi nī kŏñji nī
vā kukkū vā
(kilugilukkāṁ sĕppe)

hey kŏccamme ...nill tattamme
kobaṁ āroḍamme
pū mŏṭṭalle kŏñjuṁ piñjalle
pāvaṁ pālūṭṭamme ...ĕhĕ ...(hey kŏccamme )
muttukkuḍaṁ vāyo
kukkukkuḍaṁ vāyo
annāraṁ punnāraṁ kinnāraṁ pāḍāṁ ñān
mandāra mŏṭṭe vā pālūṭṭi tārāṭṭāṁ
vā kukkū vā
(kilugilukkāṁ sĕppe )