Kilugilukkaam

കിലുകിലുക്കാം
Year
Language

കിലുകിലുക്കാന്‍ ചെപ്പുകളേ വാ വാ വാ
കുഞ്ഞാറ്റക്കുരുവികളേ വാ വാ വാ
തുകിലുണര്‍ത്തുപാട്ടു പാടി
തളിര്‍മരത്തിലൂയലാടി
കുടുകുടുകളികാണാന്‍ വാ വാ വാ (കിലുകിലുക്കാന്‍)

കാറ്റു കൊള്ളാം പൂക്കള്‍ നുള്ളാം
കാട്ടിനുള്ളില്‍ തുമ്പി തുള്ളാം
കാറ്റു കൊള്ളാം പൂക്കള്‍ നുള്ളാം
കാട്ടിനുള്ളില്‍ തുമ്പി തുള്ളാം
കദളിവാഴപ്പോളകുത്തി
കൈതയോലപ്പീലികെട്ടി
കരുകുംപുല്‍മേട്ടിലൊരു കൂടുകൂട്ടാം (കിലുകിലുക്കാന്‍)

കന്നിയാറേ പമ്പയാറേ
കടലുകാണാന്‍ പോണവളേ
കന്നിയാറേ പമ്പയാറേ
കടലുകാണാന്‍ പോണവളേ
പവിഴമുളംതോണിയിലെ
പഞ്ച വര്‍ണ്ണപ്പൈങ്കിളിക്കു
പൊന്മുത്തും പവിഴവും
കൊണ്ടുവരേണം. (കിലുകിലുക്കാന്‍)

kilugilukkān sĕppugaḽe vā vā vā
kuññāṭrakkuruvigaḽe vā vā vā
tugiluṇarttubāṭṭu pāḍi
taḽirmarattilūyalāḍi
kuḍuguḍugaḽigāṇān vā vā vā (kilugilukkān)

kāṭru kŏḽḽāṁ pūkkaḽ nuḽḽāṁ
kāṭṭinuḽḽil tumbi tuḽḽāṁ
kāṭru kŏḽḽāṁ pūkkaḽ nuḽḽāṁ
kāṭṭinuḽḽil tumbi tuḽḽāṁ
kadaḽivāḻappoḽagutti
kaidayolappīligĕṭṭi
karuguṁpulmeṭṭilŏru kūḍugūṭṭāṁ (kilugilukkān)

kanniyāṟe pambayāṟe
kaḍalugāṇān poṇavaḽe
kanniyāṟe pambayāṟe
kaḍalugāṇān poṇavaḽe
paviḻamuḽaṁtoṇiyilĕ
pañja varṇṇappaiṅgiḽikku
pŏnmuttuṁ paviḻavuṁ
kŏṇḍuvareṇaṁ. (kilugilukkān)