കിലുകിലെ ചിരിക്കുമെൻ ചിലങ്കകളെ - എന്റെ
കിന്നര ഗായകൻ വരുമല്ലോ
സംഗീതം ചൊരിയുമെൻ കിളിമകളെ - എന്റെ
ശൃംഗാര ഗന്ധർവ്വൻ വരുമല്ലോ
മാണിക്ക മലർമഞ്ചം വിരിക്കും - ഞാനെൻ
മന്മഥരൂപനെയൊരുക്കും
അതിഥികളാരാനും വന്നാൽ - അവൻ
മണിയറയിൽ പോയോളിക്കും ഒളിക്കും
(കിലുകിലെ)
വായുവിൽ കൈമുദ്ര വരയ്ക്കും - ഞാനെൻ
മാനസ നാഥനെ വിളിക്കും
മണിയറ വാതിൽ തുറക്കും - തെന്നൽ
മലർവനിയിൽ പോയോളിക്കും ഒളിക്കും
(കിലുകിലെ)
kilugilĕ sirikkumĕn silaṅgagaḽĕ - ĕnṟĕ
kinnara gāyagan varumallo
saṁgīdaṁ sŏriyumĕn kiḽimagaḽĕ - ĕnṟĕ
śṛṁgāra gandharvvan varumallo
māṇikka malarmañjaṁ virikkuṁ - ñānĕn
manmatharūbanĕyŏrukkuṁ
adithigaḽārānuṁ vannāl - avan
maṇiyaṟayil poyoḽikkuṁ ŏḽikkuṁ
(kilugilĕ)
vāyuvil kaimudra varaykkuṁ - ñānĕn
mānasa nāthanĕ viḽikkuṁ
maṇiyaṟa vādil tuṟakkuṁ - tĕnnal
malarvaniyil poyoḽikkuṁ ŏḽikkuṁ
(kilugilĕ)