കിലുകിലെ കിലുകിലെ
ചിരിച്ചുനില്‍ക്കും യുവതീ
നീയൊരു ലഹരി...
തുടുതുടെ തുടുത്തുനില്‍ക്കും
തരുണീ മധുരക്കനി നീ...
(കിലുകിലെ)
നിന്‍ മിഴികൊണ്ടാല്‍
എന്റെ മനസ്സില്‍ ലില്ലികള്‍ വിടരുന്നു
നിന്‍ വിരല്‍ തൊട്ടാല്‍ മൃദുലവികാരം
ഉണര്‍ന്നു സ്വരങ്ങള്‍ പകരുന്നു
ഡാര്‍ലിംഗ് ഓ ഡാര്‍ലിംഗ്
ടെല്‍ മീ സംതിംങ്...
(കിലുകിലെ)
നിന്‍ നിറയൗവ്വനം
എന്റെ മെയ്യില്‍ മുള്ളുകള്‍ വിതറുന്നു
നിന്‍ ചലനങ്ങള്‍ എന്‍ ഹൃദയത്തില്‍
പതിഞ്ഞു സുഖങ്ങളരുളുന്നു
ഡാര്‍ലിംഗ് ഓ ഡാര്‍ലിംഗ്
ഗിവ് മീ ഒണ്‍തിംങ്...
(കിലുകിലെ)