Kiliye kiliye

കിളിയെ കിളിയെ
Work
Year
Language

കിളിയേ കിളിയേ ഉണ്ടോ സ്വാദുണ്ടോ
പേരക്കായക്കു സ്വാദുണ്ടോ എന്റെ
പേരക്കായക്കു സ്വാദുണ്ടോ (കിളിയേ...)

വീരാളിപ്പട്ടുടുത്ത്
വീരാളിപ്പട്ടുടുത്ത് കാലത്തേ വെളുപ്പിനു
വിരുന്നുണ്ണാൻ നീ വായോ
വീട്ടിലെ പൂച്ചക്ക് കാനേത്ത്
കാട്ടിലെ മുല്ലക്കു കാതുകുത്ത്
കാട്ടിലെ മുല്ലക്ക് കാതുകുത്ത്
പെരുന്നാളും വന്നു കുരുവീ ഇളം കുരുവീ
വയലേലകളിൽ നെല്ലുണ്ടോ എൻ
വയലേലകളിൽ നെല്ലുണ്ടോ
കാരയ്ക്കാപ്പഴം തരാം കാട്ടിലെ തേനും തരാം
കിളിച്ചുണ്ടൻ മാങ്ങ തരാം
ഇന്നെന്റെ വീട്ടിലു വിരുന്നൂട്ട്
കുന്നിക്കുരുവിന്റെ കണ്ണെഴുത്ത്
കുന്നിക്കുരുവിന്റെ കണ്ണെഴുത്ത് (കിളിയേ,....)

kiḽiye kiḽiye uṇḍo svāduṇḍo
perakkāyakku svāduṇḍo ĕnṟĕ
perakkāyakku svāduṇḍo (kiḽiye...)

vīrāḽippaṭṭuḍutt
vīrāḽippaṭṭuḍutt kālatte vĕḽuppinu
virunnuṇṇān nī vāyo
vīṭṭilĕ pūccakk kānett
kāṭṭilĕ mullakku kādugutt
kāṭṭilĕ mullakk kādugutt
pĕrunnāḽuṁ vannu kuruvī iḽaṁ kuruvī
vayalelagaḽil nĕlluṇḍo ĕn
vayalelagaḽil nĕlluṇḍo
kāraykkāppaḻaṁ tarāṁ kāṭṭilĕ tenuṁ tarāṁ
kiḽiccuṇḍan māṅṅa tarāṁ
innĕnṟĕ vīṭṭilu virunnūṭṭ
kunnikkuruvinṟĕ kaṇṇĕḻutt
kunnikkuruvinṟĕ kaṇṇĕḻutt (kiḽiye,....)