Kiligilipparundinu

കിളികിളിപ്പരുന്തിനു
Work
Year
Language

കിളികിളിപ്പരുന്തിന് കൃഷ്ണപ്പരുന്തിന്
കടലില്‍ നിന്നൊരു ചെപ്പുകിട്ടി
ചെപ്പും കൊണ്ട് കടല്‍ക്കരെ ചെന്നപ്പോള്‍
ചെപ്പിനകത്തൊരു പൊന്മുത്ത് പൊന്മുത്ത്

പാല്‍ക്കടല്‍ പെണ്‍കൊടി പഞ്ചമിച്ചന്ദ്രനെ
പ്രേമിച്ചുനടന്നൊരു കാലം അവള്‍
കടിഞ്ഞൂല്‍ പ്രസവിച്ച് കണ്ണാടിച്ചെപ്പിലിട്ട്
കടലിലൊഴുക്കിയ പൊന്മുത്ത് പൊന്മുത്ത്

തത്തമ്മ മുത്തശ്ശി തൊട്ടിലുകെട്ടി
താലോലം കിളി താരാട്ടി
കാട്ടുകോഴികുളക്കോഴി കൊഞ്ചിച്ചു കുളിപ്പിച്ചു
മുത്തിനൊരോമനപ്പേരിട്ടൂ പേരിട്ടൂ

കരയിലിരുന്നു കളിക്കും നേരത്ത്
കടലമ്മ മുത്തിനെ കൊണ്ടുപോയി ഒരുനാള്‍
കടലമ്മ മുത്തിനെ കൊണ്ടുപോയി
ഇപ്പൊളും കൃഷ്ണപ്പരുന്തു പറക്കുന്നു
മുത്തും തേടി കടലിലെ മുത്തും തേടീ....

kiḽigiḽipparundin kṛṣṇapparundin
kaḍalil ninnŏru sĕppugiṭṭi
sĕppuṁ kŏṇḍ kaḍalkkarĕ sĕnnappoḽ
sĕppinagattŏru pŏnmutt pŏnmutt

pālkkaḍal pĕṇgŏḍi pañjamiccandranĕ
premiccunaḍannŏru kālaṁ avaḽ
kaḍiññūl prasavicc kaṇṇāḍiccĕppiliṭṭ
kaḍalilŏḻukkiya pŏnmutt pŏnmutt

tattamma muttaśśi tŏṭṭilugĕṭṭi
tālolaṁ kiḽi tārāṭṭi
kāṭṭugoḻiguḽakkoḻi kŏñjiccu kuḽippiccu
muttinŏromanapperiṭṭū periṭṭū

karayilirunnu kaḽikkuṁ neratt
kaḍalamma muttinĕ kŏṇḍuboyi ŏrunāḽ
kaḍalamma muttinĕ kŏṇḍuboyi
ippŏḽuṁ kṛṣṇapparundu paṟakkunnu
muttuṁ teḍi kaḍalilĕ muttuṁ teḍī....