കിളിച്ചുണ്ടൻമാവിൻ തണുപ്പുള്ള [F]
കിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ (2)
തനിച്ചു വന്നിരിക്കുന്ന പെണ്ണേ
നീ ഒളിച്ചുള്ളിൽ ഒതുക്കും
പ്രണയത്തിൻ കടലിൻ
കരയിൽ വന്നിരുന്നോട്ടേ
ഞാൻ കളി പറഞ്ഞിരുന്നോട്ടേ
(കിളിച്ചുണ്ടൻ...)
കരയുടെ മേലെ തിരഞൊറിയോടെ
നുരമണി വിരിച്ചോട്ടേ
വെള്ളിച്ചിലമ്പൊലി വിതച്ചോട്ടേ (2)
അലയുടെ കൈയിൽ പൊലിമകളേറും
മണിച്ചെപ്പു മെല്ലെ തുറന്നിടട്ടേ (2)
അതിലുള്ള നറുമുത്ത് കവർന്നിടട്ടേ
(കിളിച്ചുണ്ടൻ...)
കളകളമോടെ മറുകര തേടും
കനവൊന്നു കടഞ്ഞോട്ടേ
നല്ല പവിഴങ്ങളെടുത്തോട്ടെ (2)
മഴയുടെ പീലി മുകിലൊലിയോടെ
ഇളം തെന്നലായ് ഞാൻ പറന്നിടട്ടേ (2)
ഉരുകുന്ന മനസ്സൊന്ന് തഴുകിടട്ടേ
(കിളിച്ചുണ്ടൻ...)
kiḽiccuṇḍan māvin daṇuppuḽḽa taṇalil (2)
taniccu vannirikkunna pĕṇṇe
nī ŏḽiccuḽḽil ŏdukkuṁ
praṇayattin kaḍalin
karayil vannirunnoṭṭe
ñān kaḽi paṟaññirunnoṭṭe
(kiḽiccuṇḍan...)
karayuḍĕ melĕ tirañŏṟiyoḍĕ
nuramaṇi viriccoṭṭe
vĕḽḽiccilambŏli vidaccoṭṭe (2)
alayuḍĕ kaiyil pŏlimagaḽeṟuṁ
maṇiccĕppu mĕllĕ tuṟanniḍaṭṭe (2)
adiluḽḽa naṟumutt kavarnniḍaṭṭe
(kiḽiccuṇḍan...)
kaḽagaḽamoḍĕ maṟugara teḍuṁ
kanavŏnnu kaḍaññoṭṭe
nalla paviḻaṅṅaḽĕḍuttoṭṭĕ (2)
maḻayuḍĕ pīli mugilŏliyoḍĕ
iḽaṁ tĕnnalāy ñān paṟanniḍaṭṭe (2)
urugunna manassŏnn daḻugiḍaṭṭe
(kiḽiccuṇḍan...)