Kili kili

കിളി കിളി
Year
Language

കിളി കിളി പൈങ്കിളീ...
കൃഷ്‌ണപ്പൈങ്കിളീ...
ഇവനെ ഞാന്‍ സ്‌നേഹിക്കുന്നൂ
ഇവനെ മാത്രം സ്‌നേഹിക്കുന്നൂ
(കിളി...)

ഇവനൊരു മലരമ്പും മലര്‍മാലയുമായ്
ഇന്നലെ ഇരവില്‍ വിരുന്നുവന്നു...
ഇതുവരെയായ് ഞാനറിയാത്ത കാര്യങ്ങള്‍
ഇരുചെവിയറിയാതെ പറഞ്ഞുതന്നു...
(കിളി...)

ഇവനൊരു കുളിരമ്പിളി നീലനിലാവായ്
ഇന്നെന്റെ മനസ്സില്‍ ഉദിച്ചുയര്‍ന്നു...
ഇതുവരെയായ് ഞാന്‍ കാണാത്ത കാര്യങ്ങള്‍
ഇന്നെനിക്കായ് മാത്രം കാഴ്‌ചവച്ചു...
(കിളി...)

kiḽi kiḽi paiṅgiḽī...
kṛṣ‌ṇappaiṅgiḽī...
ivanĕ ñān s‌nehikkunnū
ivanĕ mātraṁ s‌nehikkunnū
(kiḽi...)

ivanŏru malarambuṁ malarmālayumāy
innalĕ iravil virunnuvannu...
iduvarĕyāy ñānaṟiyātta kāryaṅṅaḽ
irusĕviyaṟiyādĕ paṟaññudannu...
(kiḽi...)

ivanŏru kuḽirambiḽi nīlanilāvāy
innĕnṟĕ manassil udiccuyarnnu...
iduvarĕyāy ñān kāṇātta kāryaṅṅaḽ
innĕnikkāy mātraṁ kāḻ‌savaccu...
(kiḽi...)