Kikkiliyude muttellaam

കിക്കിളിയുടെ മുത്തെല്ലാം
Year
Language

കിക്കിളിയുടെ മുത്തെല്ലാം കൂടി
പൊല്‍ക്കവിലിണയോരങ്ങള്‍ തേടി
ശൃംഗാരമേ നിന്‍ വീണയില്‍
മീട്ടാത്ത ഗാനം മീട്ടുന്നു ഞാന്‍ എന്നെന്നും
(കിക്കിളിയുടെ)

സ്വര്‍ണ്ണത്തേരില്‍ സ്വപ്നം പോലും
നിന്നെക്കാണാന്‍ വരവായി (സ്വര്‍ണ്ണ)
നേര്‍ത്ത നീല രാവുകള്‍
കോര്‍ത്ത രാഗമാലികേ
എന്‍ മുന്നില്‍ എന്നെന്നും പൂക്കാലമായല്ലോ നീ
(കിക്കിളിയുടെ)

ചെല്ലക്കയ്യാല്‍ കള്ളത്തെന്നല്‍
നിന്നെപ്പുല്‍കാന്‍ തുനിയുമ്പോള്‍ (ചെല്ല)
ആ പളുങ്ക് മേനിയില്‍
പൂക്കളങ്ങളാകുവാന്‍
എന്നുള്ളിലെന്നും മോഹങ്ങള്‍ ആറാടുന്നു
(കിക്കിളിയുടെ)

kikkiḽiyuḍĕ muttĕllāṁ kūḍi
pŏlkkaviliṇayoraṅṅaḽ teḍi
śṛṁgārame nin vīṇayil
mīṭṭātta gānaṁ mīṭṭunnu ñān ĕnnĕnnuṁ
(kikkiḽiyuḍĕ)

svarṇṇatteril svapnaṁ poluṁ
ninnĕkkāṇān varavāyi (svarṇṇa)
nertta nīla rāvugaḽ
kortta rāgamālige
ĕn munnil ĕnnĕnnuṁ pūkkālamāyallo nī
(kikkiḽiyuḍĕ)

sĕllakkayyāl kaḽḽattĕnnal
ninnĕppulgān duniyumboḽ (sĕlla)
ā paḽuṅk meniyil
pūkkaḽaṅṅaḽāguvān
ĕnnuḽḽilĕnnuṁ mohaṅṅaḽ āṟāḍunnu
(kikkiḽiyuḍĕ)