ഖല്‍ബിന്റെ കിന്നാരം പൂക്കണനേരത്ത്
പെണ്ണേ നിന്‍ പൂങ്കവിളില്‍ പൂക്കാലം
മാരന്റെ ചുംബനപ്പൂക്കാലം
മാരന്‍ മുത്തിച്ചുവപ്പിച്ച പൂക്കാലം
അത്തറുമണക്കണ നിന്മുടിക്കെട്ടില്‍
മൊഹബ്ബത്തിന്‍ തട്ടം അണിയിക്കും നേരം
മൊഞ്ചുള്ള പെണ്ണേ നിന്‍ ചെഞ്ചുണ്ടില്‍ വിടരുന്ന നാണം
മുകരാന്‍ മാരന്‍ മഹറായി നൂറുമുത്തം നല്‍കും
മൈലാഞ്ചി മണിയറയില്‍ വാസന ശയ്യയില്‍
എന്തിനീ കള്ളപ്പരിഭവ ഭാവം
ഹൂറി നിന്മാറില്‍ കണവന്റെ വിരലുകള്‍ ഇഴയണ നേരം
കണവന്റെ വിരലുകള്‍ ഇഴയണ നേരം