Khajuraahoyile

ഖജുറാഹോയിലേ
Year
Language

ഖജുരാഹോയിലെ പ്രതിമകളേ...
ഖജുരാഹോയിലെ പ്രതിമകളേ
മണ്ണിലുറങ്ങിയ കവിതകളേ
(ഖജുരാഹോയിലെ......)
ആശ്രമകലകൾ അനശ്വരമാകിയ
ആരണ്യവാടികളേ
മുനിയുടെ മാനസകന്യകളേ
ഖജുരാഹോയിലെ പ്രതിമകളേ

ഉജ്ജയിനിയിലെ സോപാനങ്ങളിൽ....
ഉജ്ജയിനിയിലെ സോപാനങ്ങളിൽ
സാലഭഞ്ജികമാരായ് നിങ്ങൾ
താലവൃന്ദങ്ങളേന്തി
ശ്രാവസ്തിയിലെ വനവിഹരങ്ങളിൽ
ശരണം പാടിയിരുന്നു
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി

എല്ലോറയിലെ ഗുഹാമുഖങ്ങളിൽ.....
എല്ലോറയിലെ ഗുഹാമുഖങ്ങളിൽ
ദ്വാരപാലകരായി നിങ്ങൾ
ഘോരരൂപികളായി
(എല്ലോറയിലെ......)
തക്ഷശിലയിലെ താമരപ്പൊയ്കയിൽ - 2
താമ്രവർണ്ണികളായി നിങ്ങൾ
ജലദേവതമാരായി

khajurāhoyilĕ pradimagaḽe...
khajurāhoyilĕ pradimagaḽe
maṇṇiluṟaṅṅiya kavidagaḽe
(khajurāhoyilĕ......)
āśramagalagaḽ anaśvaramāgiya
āraṇyavāḍigaḽe
muniyuḍĕ mānasaganyagaḽe
khajurāhoyilĕ pradimagaḽe

ujjayiniyilĕ sobānaṅṅaḽil....
ujjayiniyilĕ sobānaṅṅaḽil
sālabhañjigamārāy niṅṅaḽ
tālavṛndaṅṅaḽendi
śrāvastiyilĕ vanaviharaṅṅaḽil
śaraṇaṁ pāḍiyirunnu
buddhaṁ śaraṇaṁ gacchāmi
dharmmaṁ śaraṇaṁ gacchāmi
saṁghaṁ śaraṇaṁ gacchāmi

ĕlloṟayilĕ guhāmukhaṅṅaḽil.....
ĕlloṟayilĕ guhāmukhaṅṅaḽil
dvārabālagarāyi niṅṅaḽ
ghorarūbigaḽāyi
(ĕlloṟayilĕ......)
takṣaśilayilĕ tāmarappŏygayil - 2
tāmravarṇṇigaḽāyi niṅṅaḽ
jaladevadamārāyi