Khadeeje khadeeje

ഖദീജേ ഖദീജേ
Work
Year
Language

ഖദീജേ ഖദീജേ
കാ‍ണുന്നതെന്നിനി ഞാന്‍ നിന്നെ
കാണുന്നതെന്നിനി ഞാന്‍

കിലുകിലെ ചിരിയുമായ് പുന്നാരപ്പാട്ടുമായ്
ഒന്നിച്ചു പാറിപ്പറന്നു നടന്നൊരെന്‍
കളിക്കൂട്ടുകാരി നീയെവിടെ

അന്നുഞാന്‍ നല്‍കിയ കുന്നിമണികളെല്ലാം
ഇന്നെന്റെ കവിളത്തു ചിതറിക്കിടക്കുന്ന
കണ്ണീരിന്‍ മണികളായ്മാറി

ഇന്നു നീ കളിയാടും വിണ്ണിലെ പൂങ്കാവില്‍
ഒന്നിച്ചുകളിയാടാന്‍ ഒരുമിച്ചു വാഴാന്‍
എന്നെയും കൊണ്ടുപോകൂ -ഖദീജേ
എന്നെയും കൊണ്ടുപോകൂ

khadīje khadīje
kāṇunnadĕnnini ñān ninnĕ
kāṇunnadĕnnini ñān

kilugilĕ siriyumāy punnārappāṭṭumāy
ŏnniccu pāṟippaṟannu naḍannŏrĕn
kaḽikkūṭṭugāri nīyĕviḍĕ

annuñān nalgiya kunnimaṇigaḽĕllāṁ
innĕnṟĕ kaviḽattu sidaṟikkiḍakkunna
kaṇṇīrin maṇigaḽāymāṟi

innu nī kaḽiyāḍuṁ viṇṇilĕ pūṅgāvil
ŏnniccugaḽiyāḍān ŏrumiccu vāḻān
ĕnnĕyuṁ kŏṇḍubogū -khadīje
ĕnnĕyuṁ kŏṇḍubogū