Kettu taaraattinre taalam

കേട്ടു താരാട്ടിന്റെ താളം
Work
Year
Language

കേട്ടു താരാട്ടിന്റെ താളം ആത്മരാഗം നെയ്‌ത മേളം
സ്വപ്‌നജാലം ചേര്‍ന്നൊരുക്കും രംഗപൂജാനര്‍ത്തനം
ഹര്‍ഷവര്‍ഷം പെയ്തിറങ്ങി ജീവനില്‍...
നോമ്പുനോറ്റേ നൊന്ത ഹൃദയം ഉരുകി രാരീരങ്ങളായ്
(കേട്ടു)

ഇരു കുഞ്ഞുപാദങ്ങള്‍ വരയ്‌ക്കുന്ന ചിത്രം
മലര്‍ക്കളമാക്കുമീ മുറ്റം
ഇളംകാറ്റുപോലും ഇളംചുണ്ടിലൂറും
മധുരപ്പാല്‍‌മണം ചൂടി നടമാടിടും
(കേട്ടു)

ഒരു കള്ളക്കണ്ണന്റെ കുസൃതിയ്‌ക്കു മുമ്പില്‍
ഇവിടമൊരമ്പാടിയാകും
മനസ്സുകള്‍‌തോറും നവനീതമലിയും
കിളിക്കൊഞ്ചല്‍ക്കൊലുസ്സുകള്‍ ചിരി കോര്‍ത്തിടും
(കേട്ടു)

keṭṭu tārāṭṭinṟĕ tāḽaṁ ātmarāgaṁ nĕy‌ta meḽaṁ
svap‌najālaṁ sernnŏrukkuṁ raṁgabūjānarttanaṁ
harṣavarṣaṁ pĕydiṟaṅṅi jīvanil...
nombunoṭre nŏnda hṛdayaṁ urugi rārīraṅṅaḽāy
(keṭṭu)

iru kuññubādaṅṅaḽ varay‌kkunna sitraṁ
malarkkaḽamākkumī muṭraṁ
iḽaṁkāṭruboluṁ iḽaṁcuṇḍilūṟuṁ
madhurappāl‌maṇaṁ sūḍi naḍamāḍiḍuṁ
(keṭṭu)

ŏru kaḽḽakkaṇṇanṟĕ kusṛtiy‌kku mumbil
iviḍamŏrambāḍiyāguṁ
manassugaḽ‌toṟuṁ navanīdamaliyuṁ
kiḽikkŏñjalkkŏlussugaḽ siri korttiḍuṁ
(keṭṭu)