Kenumayanniyo

കേണുമയങ്ങിയോ
Year
Language

കേണുമയങ്ങിയൊരെൻ പൈതലേ
കാനനമൈനകൾ തേനൂട്ടിയോ
ഉണ്ണീ വാവാവോ!
കനിവോലും പൂങ്കാറ്റോ
താരാട്ടായ് വന്നൂ?
(കേണ്)

നിഴലില്ലാ വേനൽ‌ക്കാട്ടില്‍
അഴലുന്നൊരാത്മാവല്ലേ
രാരീ രാരീരോ...
ഒരു തുള്ളിക്കണ്ണീർതീര്‍ത്ഥം
ചൊരിയുന്ന മേഘം പാടി
രാരീ രാരീരോ...

ഏതോ വനാന്തം ചൂടും രാപ്പൂക്കൾ നമ്മൾ
ഏതോ വിഭാതം തേടും രാപ്പാടികൾ
നിന്നാത്മഗന്ധം കാറ്റിന്നു നല്‍കി
ഇന്നീ മുൾത്തടത്തിൽ വാടിവീഴാൻ വിധി
(കേണ്)

അറിയാതെൻ മാറില്‍ വീണ
നറുമഞ്ഞുനീരിൻ മുത്തേ
രാരീ രാരീരോ...
നിറയുന്ന വാത്സല്യത്താൽ
ഹൃദയത്തിലാരോ പാടി
രാരീ രാരീരോ...

ഈ ശ്യാമഭൂവിൻ പാവം പൂമ്പൈതൽ ഞാനും
ഈ ദീനയാമംതന്നിൽ നീ ദീപമായ്
മന്ദാരക്കൂമ്പേ! പൊന്നുംതിടമ്പേ!
ഇന്നീ നെഞ്ചം അൻ‌പേ നിന്റെ സിംഹാസനം
(കേണ്)

keṇumayaṅṅiyŏrĕn paidale
kānanamainagaḽ tenūṭṭiyo
uṇṇī vāvāvo!
kanivoluṁ pūṅgāṭro
tārāṭṭāy vannū?
(keṇ)

niḻalillā venal‌kkāṭṭil
aḻalunnŏrātmāvalle
rārī rārīro...
ŏru tuḽḽikkaṇṇīrdīrtthaṁ
sŏriyunna meghaṁ pāḍi
rārī rārīro...

edo vanāndaṁ sūḍuṁ rāppūkkaḽ nammaḽ
edo vibhādaṁ teḍuṁ rāppāḍigaḽ
ninnātmagandhaṁ kāṭrinnu nalgi
innī muḽttaḍattil vāḍivīḻān vidhi
(keṇ)

aṟiyādĕn māṟil vīṇa
naṟumaññunīrin mutte
rārī rārīro...
niṟayunna vātsalyattāl
hṛdayattilāro pāḍi
rārī rārīro...

ī śyāmabhūvin pāvaṁ pūmbaidal ñānuṁ
ī dīnayāmaṁtannil nī dībamāy
mandārakkūmbe! pŏnnuṁtiḍambe!
innī nĕñjaṁ an‌pe ninṟĕ siṁhāsanaṁ
(keṇ)