Keluga aatmasakhee

കേഴുക ആത്മസഖീ
Work
Year
Language

കേഴുക ആത്മസഖീ
തകരുന്നിതാ കിനാക്കള്‍
കേഴുക ആത്മസഖീ

പാഴ്ക്കണ്ണീരിന്‍ പൂക്കളാലിനി
പ്രണയത്തിന്‍ ചിതമൂടിടാം
കാലലീലതന്‍ കരുവായ് വീണ്ടും
വിധിയോടായ് വിളയാടീടാം

പ്രേമരാത്രിതന്‍ ഓര്‍മ്മകള്‍ വാടീ
ജീവിതവാനില്‍ കൂരിരുള്‍ മൂടി
താവക വിജനകുടീരം നിറയാന്‍
പാടുക മിഴിനീരണി ഗാനം

കേഴുക ആത്മസഖീ..
കേഴുക ആത്മസഖീ...
കേഴുക ആത്മസഖീ....

keḻuga ātmasakhī
tagarunnidā kinākkaḽ
keḻuga ātmasakhī

pāḻkkaṇṇīrin pūkkaḽālini
praṇayattin sidamūḍiḍāṁ
kālalīladan karuvāy vīṇḍuṁ
vidhiyoḍāy viḽayāḍīḍāṁ

premarātridan ormmagaḽ vāḍī
jīvidavānil kūriruḽ mūḍi
tāvaga vijanaguḍīraṁ niṟayān
pāḍuga miḻinīraṇi gānaṁ

keḻuga ātmasakhī..
keḻuga ātmasakhī...
keḻuga ātmasakhī....