കേളീവിപിനം വിജനം
മേലേ ഇരുളും ഗഗനം
മണ്ണിന്‍ നിശതന്‍ നിറകലികകളോ
കണ്ണിന്‍ കനവിന്‍ കതിര്‍മലരുകളോ വിരിവൂ
(കേളീവിപിനം)
ഏകതാരയെന്നപോല്‍
പോവതാരെ കാണുവാന്‍
പേടിയെന്തു കണ്‍കളില്‍
പേടമാനെ ചൊല്ലൂ നീ
പൂഞ്ചിറകോലും കാഞ്ചനനാഗം
പറന്നു നേരെ വന്നണഞ്ഞുവോ
(കേളീവിപിനം)
നീലരാവിന്‍ നന്ദിനി-
പോലെ വന്ന നാഗിനി
പാടുവാന്‍ മറന്നപോല്‍
ആടിയാടി നില്‌പൂ നീ
കണ്‍കളില്‍നിന്നോ ചെങ്കനല്‍ പാറി
കളഞ്ഞുവോ നിറന്ന നിന്‍ മണി
(കേളീവിപിനം)