കേളിനിലാവൊരു പാലാഴി
ഞാനതിലൊഴുകും വനമുരളി
ഇന്ദുകരാംഗുലി തഴുകുമ്പോള്‍
തേങ്ങിയുണര്‍ന്നൊരു വനമുരളി
(കേളിനിലാവൊരു)
മൃണാളമാമൊരു മര്‍മ്മരമിളകി
ഒഴുകും രജനീനദിയലയില്‍
നടനവിലാസ സുവാസിതരാവില്‍
വിടരും പനിനീര്‍പ്പൂവുകളില്‍
പൊന്നലങ്കാരം സ്വയമണിയൂ
കവിതേ ഇനിയെന്‍ പദമണയൂ
(കേളിനിലാവൊരു)
നിതാന്തബന്ധുര ചന്ദനമുകിലേ
വരളും മൊഴിയില്‍ കുളിര്‍ പകരൂ
മതിമറന്നുയരുന്ന ദാഹവുമായെന്‍
കരളും കനവും കാത്തുനില്‌പൂ
നീയകലെ ഞാനിങ്ങിവിടെ
തൊഴുകൈമലരായ് മനമിവിടെ
(കേളിനിലാവൊരു)