കവിളിലൊരോമന മറുകുമായി പൂര്‍ണേന്ദു അരികിലുദിച്ചപോലേ (2)
കണ്ടുമറന്ന കിനാവുപോലവള്‍ കൊഞ്ചും കിളിമകള്‍ പോലേ
കൊഞ്ചും കിളിമകള്‍പോലേ
കവിളിലൊരോമന മറുകുമായി പൂര്‍ണേന്ദു അരികിലുദിച്ചപോലേ
തുളസിക്കതിര്‍പോലേ തുമ്പമലര്‍പോലേ ഉയിരില്‍ നറുമണം തൂവും (2)
പരിശുദ്ധിയാണവള്‍ സാന്ത്വനമാണവള്‍ മുറിവുകള്‍ തഴുകിത്തലോടും
എഴുതിരിയിട്ട വിളക്കുപോലേ അതില്‍ എരിയും നറും സ്നേഹംപോലേ
കവിളിലൊരോമന മറുകുമായി പൂര്‍ണേന്ദു അരികിലുദിച്ചപോലേ
ചുരുള്‍മുടിച്ചാര്‍ത്തിലെ ചെമ്പനീര്‍പൂപോലേ സുരഭിലം മാനസപുഷ്പം(2)
സുഖദുഃഖ രാശികളാകവേ പങ്കിടും സുകൃതത്തിന്‍ സാഫല്യംപോലേ
പ്രണയത്തിന്‍ സംഗീതധാരപോലേ അവള്‍ മധുരമാം താരാട്ടുപോലേ
// കവിളിലൊരോമന.................//