Kavidayil munni

കവിതയില്‍ മുങ്ങി
Year
Language

കവിതയില്‍ .........
കവിതയില്‍ മുങ്ങിവന്ന കനകസ്വപ്നമേ - നിന്നെ
ഇനിയെന്റെ ഹൃദയത്തില്‍ തടവിലാക്കും - നിന്നെ
ഇനിയെന്റെ ഹൃദയത്തില്‍ തടവിലാക്കും (കവിതയില്‍)

അഴലുകളറിയാതെ നിനക്കുറങ്ങാനായി
അഴകിന്റെ മണിയറ ഞാനൊരുക്കി വെയ്ക്കും
മലര്‍മാസപൂനിലാവു പറന്നു വരാന്‍
കിളിവാതില്‍ നിരമാത്രം തുറന്നുവെയ്ക്കും
ആ.. ആ. ആ.. (കവിതയില്‍)

പ്രണയപാനപാത്രം തുളുമ്പിനില്‍ക്കേ
പനിനീര്‍മലര്‍മഞ്ചം വിരിച്ചുവെയ്ക്കും
പ്രണയപാനപാത്രം തുളുമ്പിനില്‍ക്കേ
പനിനീര്‍മലര്‍മഞ്ചം വിരിച്ചുവെയ്ക്കും
സങ്കല്പസംഗീത സ്വരസുധയാല്‍
തങ്കക്കിനാവിനെയുറക്കീടും ഞാന്‍
ആ.. ആ. ആ.. (കവിതയില്‍)

kavidayil .........
kavidayil muṅṅivanna kanagasvapname - ninnĕ
iniyĕnṟĕ hṛdayattil taḍavilākkuṁ - ninnĕ
iniyĕnṟĕ hṛdayattil taḍavilākkuṁ (kavidayil)

aḻalugaḽaṟiyādĕ ninakkuṟaṅṅānāyi
aḻaginṟĕ maṇiyaṟa ñānŏrukki vĕykkuṁ
malarmāsabūnilāvu paṟannu varān
kiḽivādil niramātraṁ tuṟannuvĕykkuṁ
ā.. ā. ā.. (kavidayil)

praṇayabānabātraṁ tuḽumbinilkke
paninīrmalarmañjaṁ viriccuvĕykkuṁ
praṇayabānabātraṁ tuḽumbinilkke
paninīrmalarmañjaṁ viriccuvĕykkuṁ
saṅgalbasaṁgīda svarasudhayāl
taṅgakkināvinĕyuṟakkīḍuṁ ñān
ā.. ā. ā.. (kavidayil)