Kaumaaram kalinyanyau

കൗമാരം കഴിഞ്ഞു
Year
Language

കൌമാരം കഴിഞ്ഞൂ
കൌതുകങ്ങള്‍ വിരിഞ്ഞൂ
വിരിയും അചുംബിതകൌതുകങ്ങളില്‍
വികാരമദിര പകര്‍ന്നു - യൌവനം
വികാരമദിര പകര്‍ന്നു (കൌമാരം)

നൂറു കലപ്പ കൊണ്ടുഴുതു മറിക്കും
നൂറു വിത്തുകള്‍ ഞാന്‍ പാകും
നിന്നനുരാഗത്തിന്‍ കന്നിമണ്ണില്‍ അവ
രണ്ടിലയും പൊന്‍തിരിയുമണിയും
നിന്നനുരാഗത്തിന്‍ കന്നിമണ്ണില്‍ അവ
രണ്ടിലയും പൊന്‍തിരിയുമണിയും -
അണിയും (കൌമാരം)

നൂറു കിനാവുകള്‍ ചാലിച്ചു വയ്ക്കും
നൂറു ചായങ്ങള്‍ ഞാന്‍ കൂട്ടും
നിന്റെ യുവത്വത്തിന്‍ പൊന്‍ ചുമരില്‍ അവ
നിത്യമൊരു നഖരേഖ രചിക്കും
രചിക്കും (കൌമാരം)

kaൌmāraṁ kaḻiññū
kaൌtugaṅṅaḽ viriññū
viriyuṁ asuṁbidagaൌtugaṅṅaḽil
vigāramadira pagarnnu - yaൌvanaṁ
vigāramadira pagarnnu (kaൌmāraṁ)

nūṟu kalappa kŏṇḍuḻudu maṟikkuṁ
nūṟu vittugaḽ ñān pāguṁ
ninnanurāgattin kannimaṇṇil ava
raṇḍilayuṁ pŏndiriyumaṇiyuṁ
ninnanurāgattin kannimaṇṇil ava
raṇḍilayuṁ pŏndiriyumaṇiyuṁ -
aṇiyuṁ (kaൌmāraṁ)

nūṟu kināvugaḽ sāliccu vaykkuṁ
nūṟu sāyaṅṅaḽ ñān kūṭṭuṁ
ninṟĕ yuvatvattin pŏn sumaril ava
nityamŏru nakharekha rasikkuṁ
rasikkuṁ (kaൌmāraṁ)