Kaumaara svapnannal

കൗമാര സ്വപ്നങ്ങൾ
Work
Year
Language

�കൌമാരസ്വപ്നങ്ങള്‍...
പീലി വിടര്‍ത്തിയ മാനസതീരങ്ങളില്‍

നിറമാര്‍ന്ന ചിറകുമായ്
മോഹങ്ങളണയും
സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍
ആത്മാവിലജ്ഞാത രാഗമുണര്‍ന്നൂ
അഭിലാഷ കുസുമങ്ങള്‍ വിരിഞ്ഞൂ

വസന്തമേകിയ സൌരഭമെല്ലാം
വാരിപ്പുണര്‍ന്നു ഭൂമി
ആയിരം മലരുകള്‍ ചൂടിയുണര്‍ന്നു
മലയുടെ താഴ്വാരങ്ങള്‍
കൌമാരസ്വപ്നങ്ങള്‍...

അനന്തനീലിമ അലിഞ്ഞു നില്‍ക്കും
അംബര വീഥികളില്‍
വെള്ളിവിളക്ക് കൊളുത്തി നടക്കും
വെണ്‍മേഘ സുന്ദരികള്‍
മഞ്ഞിന്‍ ഹാരമണിഞ്ഞു മയങ്ങിയ
മലകളെ ഉമ്മ വയ്ക്കുമ്പോള്‍
കൌമാരസ്വപ്നങ്ങള്‍
പീലിവിടര്‍ത്തിയ മാനസതീരങ്ങളില്‍

�kaൌmārasvapnaṅṅaḽ...
pīli viḍarttiya mānasadīraṅṅaḽil

niṟamārnna siṟagumāy
mohaṅṅaḽaṇayuṁ
svarggīya nimiṣaṅṅaḽil
ātmāvilajñāda rāgamuṇarnnū
abhilāṣa kusumaṅṅaḽ viriññū

vasandamegiya saൌrabhamĕllāṁ
vārippuṇarnnu bhūmi
āyiraṁ malarugaḽ sūḍiyuṇarnnu
malayuḍĕ tāḻvāraṅṅaḽ
kaൌmārasvapnaṅṅaḽ...

anandanīlima aliññu nilkkuṁ
aṁbara vīthigaḽil
vĕḽḽiviḽakk kŏḽutti naḍakkuṁ
vĕṇmegha sundarigaḽ
maññin hāramaṇiññu mayaṅṅiya
malagaḽĕ umma vaykkumboḽ
kaൌmārasvapnaṅṅaḽ
pīliviḍarttiya mānasadīraṅṅaḽil