Katturumbinu

കട്ടുറുമ്പിനു
Work
Year
Language

കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം കട്ടെടുക്കണു താമ്പൂലം
പുത്തനച്ചി വരുന്നേരം പൂ വിരിക്ക്

ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
ആടിമാസക്കിഴവി വരുന്നെ കൈയ്യില്‍
ആട്ടുരലിന്‍ കുഴവിയിരുന്നേ
കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്

ഈച്ചയും മന്തന്‍ പൂച്ചയും വാശിക്കിണ്ണം മേടിച്ചൂ
ദോശയില്‍ പെരുത്താശയില്‍ മീശക്കുന്തന്‍ കോപിച്ചൂ
തേനായാല്‍ പോരേ മീനായാല്‍ പോരേ
തെങ്ങുമ്മേല്‍ ചങ്കരന്‍ തന്നെ
ഒളിവില്‍ പാലുണ്ണീ വളവില്‍ പാലുണ്ണീ‍
തത്തേ തവളെ മയിലെ കുയിലേ കൂ
കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ
കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്

ചാച്ചനോ അനപ്പാച്ചനോ രാശിക്കുണ്ടില്‍ ചാടിച്ചൂ
മൂത്തതും മായം ചേര്‍ത്തതും മുന്നേരത്തും മോന്തിച്ചൂ
ഒയ്യാരക്കമ്പീ പയ്യാര തുമ്പീ കുന്നിന്മേല്‍ കിന്നരം മീട്ട്
ചുളുവില്‍ ചോറുണ്ണും പുളുവടി മണ്ണുണ്ണീ
വിത്തും വിതയും വിളയും വരമേകൂ

കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ
കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
ആടിമാസക്കിഴവി വരുന്നേ കൈയ്യില്‍
ആട്ടുരലിന്‍ കുഴവിയിരുന്നേ
ആഹ കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്

kaṭṭuṟumbinu kalyāṇaṁ pŏṭṭu kuttaṇu sĕmmānaṁ
paṭṭusuṭriya pāppāttī pāṭṭŏrukk
kĕṭṭilammaykk miṇḍāṭṭaṁ kaṭṭĕḍukkaṇu tāmbūlaṁ
puttanacci varunneraṁ pū virikk

āḽŏruṅṅ vĕḽḽitterŏruṅṅ
āḍimāsakkiḻavi varunnĕ kaiyyil
āṭṭuralin kuḻaviyirunne
kaṭṭuṟumbinu kalyāṇaṁ pŏṭṭu kuttaṇu sĕmmānaṁ
paṭṭusuṭriya pāppāttī pāṭṭŏrukk

īccayuṁ mandan pūccayuṁ vāśikkiṇṇaṁ meḍiccū
dośayil pĕruttāśayil mīśakkundan kobiccū
tenāyāl pore mīnāyāl pore
tĕṅṅummel saṅgaran dannĕ
ŏḽivil pāluṇṇī vaḽavil pāluṇṇī
tatte tavaḽĕ mayilĕ kuyile kū
kukkukkū kukkukkū kukkugukkukkū kukkukkū
kaṭṭuṟumbinu kalyāṇaṁ pŏṭṭu kuttaṇu sĕmmānaṁ
paṭṭusuṭriya pāppāttī pāṭṭŏrukk

sāccano anappāccano rāśikkuṇḍil sāḍiccū
mūttaduṁ māyaṁ serttaduṁ munnerattuṁ mondiccū
ŏyyārakkambī payyāra tumbī kunninmel kinnaraṁ mīṭṭ
suḽuvil soṟuṇṇuṁ puḽuvaḍi maṇṇuṇṇī
vittuṁ vidayuṁ viḽayuṁ varamegū

kukkukkū kukkukkū kukkugukkukkū kukkukkū
kaṭṭuṟumbinu kalyāṇaṁ pŏṭṭu kuttaṇu sĕmmānaṁ
paṭṭusuṭriya pāppāttī pāṭṭŏrukk
āḽŏruṅṅ vĕḽḽitterŏruṅṅ
āḍimāsakkiḻavi varunne kaiyyil
āṭṭuralin kuḻaviyirunne
āha kaṭṭuṟumbinu kalyāṇaṁ pŏṭṭu kuttaṇu sĕmmānaṁ
paṭṭusuṭriya pāppāttī pāṭṭŏrukk