കട്ടുറുമ്പിന്റെ കാതുകുത്തിനു
കാട്ടിലെന്തൊരു മേളാങ്കം
കൂട്ടുകാര്‍വന്നൂ വീട്ടുകാര്‍വന്നൂ
കേട്ടോരൊക്കെ വിരുന്നുവന്നൂ
അരിയുമായി ചുണ്ടെലിവന്നൂ
വിറകുമായിട്ടാനവന്നൂ
വെച്ചുവിളമ്പാനീച്ചവന്നൂ
വേവുനോക്കന്‍ പൂച്ചവന്നൂ
പരിപ്പുവെച്ചു പായസംവെച്ചു
പച്ചടികിച്ചടി ഒക്കെവെച്ചു
കാക്കയും പട്ടിയും കാവല്‍ നിന്നു
കാണാതോരോന്നു കട്ടുതിന്നു
എലിയും പൂച്ചയും കട്ടനുറുമ്പും
ഇലയും വെച്ചു വിളമ്പിയുണ്ടു
എല്ലാരുമുണ്ടു എല്ലാരുമുണ്ടു
എനിക്കുമാത്രം കിട്ടിയില്ല