കത്താത്ത കാര്‍ത്തിക വിളക്കുപോലെ
കണ്ണീരിലലിയുന്ന കവിത പോലെ
വിടരാതെ കൊഴിയുന്ന പൂവു പോലെ
തകരുന്ന സ്വപ്നത്തിന്‍ കളിപ്പാവ ഞാന്‍ (കത്താത്ത)
എഴുതാത്ത കഥയിലെ നായിക ഞാന്‍ - ആരും
അറിയാത്ത വസന്തത്തിന്‍ മണമാണു ഞാന്‍
എഴുതാത്ത കഥയിലെ നായിക ഞാന്‍ - ആരും
അറിയാത്ത വസന്തത്തിന്‍ മണമാണു ഞാന്‍
ഉയരാത്ത ഗാനത്തിന്‍ ശ്രുതിയാണു ഞാന്‍ നീരില്‍
ഒരു ദു:ഖമെഴുതിയ പടമാണു ഞാന്‍ (കത്താത്ത)
ഹൃദയത്തിന്‍ വാതിലുകള്‍ അടഞ്ഞുപോയി
ഏതോ മൃദുലവികാരമതില്‍ ചിതറിപ്പോയി
ഹൃദയത്തിന്‍ വാതിലുകള്‍ അടഞ്ഞുപോയി
ഏതോ മൃദുലവികാരമതില്‍ ചിതറിപ്പോയി
മധുരാര്‍ദ്രഗാനധാര പകരാതെ പാവം
മമസ്വപ്നവീണ വീണു തകര്‍ന്നു പോയി (കത്താത്ത)