Katrakkatrakkayarittu

കറ്റക്കറ്റക്കയറിട്ടു
Work
Year
Language

കറ്റക്കറ്റക്കയറിട്ടു കയറാലഞ്ചുമടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
മേലെ വാതില്‍ക്കല്‍ നെയ്‌വെച്ചു

ജില്‍ ജില്‍ ജില്‍.....

ചെന്നുകുലുങ്ങീ‍ ചെന്നുകുലുങ്ങീ
കണ്ഠമാല പൂക്കൂട
പൂവേപൊലി പൂവേപൊലി പൂവേ

പൂവായപൂവൊക്കെ ...മ്...
പിള്ളേരറുത്തു.. പൂവാങ്കുറുന്തല ഞാനുമറുത്തു
പിള്ളേരെ പൂവൊക്കെ വാടിക്കരിഞ്ഞു
നമ്മുടെ പൂവൊക്കെ മിന്നിത്തെളിഞ്ഞു
പൂവേപൊലി...........

തെക്കേക്കര വടക്കേക്കര കണ്ണാന്തളിമുറ്റത്തൊരു തുമ്പമുളച്ചു
തുമ്പകൊണ്ടമ്പതു തോണിചമച്ചു
തോണിത്തലയ്ക്കലൊരാലുമുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും പാടാനും
പറയും പറക്കോലും തുടിയും തുടിക്കോലും
കണ്ഠമാല പൂക്കൂട...
പൂവേപൊലി.......

kaṭrakkaṭrakkayaṟiṭṭu kayaṟālañjumaḍakkiṭṭu
nĕṭrippaṭṭaṁ pŏṭṭiṭṭu
melĕ vādilkkal nĕy‌vĕccu

jil jil jil.....

sĕnnuguluṅṅī sĕnnuguluṅṅī
kaṇḍhamāla pūkkūḍa
pūvebŏli pūvebŏli pūve

pūvāyabūvŏkkĕ ...m...
piḽḽeraṟuttu.. pūvāṅguṟundala ñānumaṟuttu
piḽḽerĕ pūvŏkkĕ vāḍikkariññu
nammuḍĕ pūvŏkkĕ minnittĕḽiññu
pūvebŏli...........

tĕkkekkara vaḍakkekkara kaṇṇāndaḽimuṭrattŏru tumbamuḽaccu
tumbagŏṇḍambadu toṇisamaccu
toṇittalaykkalŏrālumuḽaccu
ālinṟĕ pŏttilŏruṇṇi piṟannu
uṇṇikku kŏṭṭānuṁ pāḍānuṁ
paṟayuṁ paṟakkoluṁ tuḍiyuṁ tuḍikkoluṁ
kaṇḍhamāla pūkkūḍa...
pūvebŏli.......