Kathayonnu kettu nyaaan

കഥയൊന്നു കേട്ടു ഞാന്‍
Year
Language

കഥയൊന്നുകേട്ടുഞാന്‍ കല്‍പ്പനകള്‍നെയ്തു ഞാന്‍
കനകമനോരഥത്തില്‍ കണ്ണുകെട്ടിപ്പറന്നുഞാന്‍

ഭാവനാ വാനഗംഗാ കടന്നുപോയീ
പൌര്‍ണ്ണമിത്തിങ്കളിന്റെ നാട്ടിലെത്തി
കാര്‍ത്തികത്താരത്തിന്‍ കതിരൊളിയില്‍
കഥയിലെ ഗായകന്റെ അരികിലെത്തി

പാടുവാനവനെന്നോടരുളിയപ്പോള്‍
പാവമെന്‍ സ്വപ്നങ്ങള്‍ പൂവണിഞ്ഞു
പാതിയില്‍ സ്വരം നിന്നുപതറിയപ്പോള്‍
പാട്ടുകാരനെന്നെ മാറോടണച്ചുനിന്നൂ

ആടുവാനിനിയില്ലാ നടനമൊന്നും
പാടുവാനിനിയില്ലാ ഗാനമൊന്നും
വാസ്തവമല്ലെന്നാലും മധുമയങ്ങള്‍
വാസരസങ്കല്പങ്ങള്‍ മനോഹരങ്ങള്‍

kathayŏnnugeṭṭuñān kalppanagaḽnĕydu ñān
kanagamanorathattil kaṇṇugĕṭṭippaṟannuñān

bhāvanā vānagaṁgā kaḍannuboyī
paൌrṇṇamittiṅgaḽinṟĕ nāṭṭilĕtti
kārttigattārattin kadirŏḽiyil
kathayilĕ gāyaganṟĕ arigilĕtti

pāḍuvānavanĕnnoḍaruḽiyappoḽ
pāvamĕn svapnaṅṅaḽ pūvaṇiññu
pādiyil svaraṁ ninnubadaṟiyappoḽ
pāṭṭugāranĕnnĕ māṟoḍaṇaccuninnū

āḍuvāniniyillā naḍanamŏnnuṁ
pāḍuvāniniyillā gānamŏnnuṁ
vāstavamallĕnnāluṁ madhumayaṅṅaḽ
vāsarasaṅgalbaṅṅaḽ manoharaṅṅaḽ