Kathagali keli

കഥകളി കേളി
Year
Language

കഥകളി കേളി തുടങ്ങി, നെഞ്ചില്‍
കാഞ്ചന തിരശീലയനങ്ങി
അരങ്ങത്ത് വന്നതീ രഘുരാമന്‍
സീതാ സ്വയംവര നായകന്‍

അറുപതു തിരിവിളക്കെരിഞ്ഞു
കലയസദാപദമുയര്‍ന്നു
ഹൃദയങ്ങള്‍ ശ്രീകോവില്‍ നടയായീ
പ്രണയോല്‍സവത്തിന്‍ ഇരവായീ
അനുഭൂതികളുടെ അംബരത്തില്‍
ആതിരയായ്‌ തിരുവാതിരയായ്‌

അനവദ്യ ഭാവഗംഗയൊഴുകീ
അനഘമുഹൂര്‍ത്തങ്ങള്‍ ഒഴുകീ
ഉദയത്തിന്‍ ഗിരിശൃംഗം പൂത്തീടും
മധുരോല്‍സവമിത് തുടര്‍ന്നീടും
അനുരാഗാഞ്ജലി പുഷ്പങ്ങളായ്‌
മാധവമായ്‌ നിത്യ മാധവമായ്‌

kathagaḽi keḽi tuḍaṅṅi, nĕñjil
kāñjana tiraśīlayanaṅṅi
araṅṅatt vannadī raghurāman
sīdā svayaṁvara nāyagan

aṟubadu tiriviḽakkĕriññu
kalayasadābadamuyarnnu
hṛdayaṅṅaḽ śrīgovil naḍayāyī
praṇayolsavattin iravāyī
anubhūdigaḽuḍĕ aṁbarattil
ādirayāy‌ tiruvādirayāy‌

anavadya bhāvagaṁgayŏḻugī
anaghamuhūrttaṅṅaḽ ŏḻugī
udayattin giriśṛṁgaṁ pūttīḍuṁ
madhurolsavamit tuḍarnnīḍuṁ
anurāgāñjali puṣpaṅṅaḽāy‌
mādhavamāy‌ nitya mādhavamāy‌