Katha parayaamo kaatre

കഥ പറയാമോ കാറ്റേ
Year
Language

കഥപറയാമോ കാറ്റേ?
ഒരുകഥപറയാമോ കാറ്റേ
കദനം നീക്കണ കവിതതുളുമ്പണ
കഥപറയാമോ കാറ്റേ?

തങ്കത്തംബുരുമീട്ടും കരളില്‍
സംഗീതത്തിന്‍ അമൃതം വഴിയാന്‍
പുത്തന്‍ സ്മരണകളാകും ചെറു ചെറു
പൂമ്പാറ്റകളുടെ ചിറകുകള്‍ വിരിയാന്‍
കഥപറയാമോ............

മണ്ടിനടക്കും വനനദിതന്നുടെ
ചുണ്ടില്‍ പൊട്ടിച്ചിരികളുയര്‍ത്തിയ
കളിയില്‍ കാനനമുകിലുകള്‍ തന്നുടെ
ചെവിയില്‍ നീ ചെന്നോതിയ നിന്നുടെ
കഥപറയാമോ........

kathabaṟayāmo kāṭre?
ŏrugathabaṟayāmo kāṭre
kadanaṁ nīkkaṇa kavidaduḽumbaṇa
kathabaṟayāmo kāṭre?

taṅgattaṁburumīṭṭuṁ karaḽil
saṁgīdattin amṛtaṁ vaḻiyān
puttan smaraṇagaḽāguṁ sĕṟu sĕṟu
pūmbāṭragaḽuḍĕ siṟagugaḽ viriyān
kathabaṟayāmo............

maṇḍinaḍakkuṁ vananadidannuḍĕ
suṇḍil pŏṭṭiccirigaḽuyarttiya
kaḽiyil kānanamugilugaḽ tannuḍĕ
sĕviyil nī sĕnnodiya ninnuḍĕ
kathabaṟayāmo........